Flash News

👆🏻 For Advertise Hear :+918137856944

ടോയ്ലറ്റ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു


മുക്കം: മുക്കം നഗരസഭ 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവിൽ നീലേശ്വരം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ  നിർമ്മിച്ച ടോയ്‌ലറ്റ് കോംപ്ലക്സിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ പിടി ബാബു ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഈ സത്യനാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലറും പിടിഎ പ്രസിഡന്റുമായ എം കെ യാസർ, പ്രിൻസിപ്പൽ ഹസീല എംകെ, സ്റ്റാഫ് സെക്രട്ടറി റിയാസ് ചാലിൽ, ഷാജി ജോൺ,  അശ്റഫ് പി, അനുഷ ടീച്ചർ, അസീം വെളിമണ്ണ  തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944