കൊടിയത്തൂർ സലഫി പ്രൈമറി സ്കൂളിലെ കുട്ടികൾ ഇന്ന് സൗത്ത് കൊടിയത്തൂർ സീതിസാഹിബ് കൾചറൽ സെന്റർ ലൈബ്രറി സന്ദർശിച്ചു. വായന മാസാചരണത്തിന്റെ ഭാഗമായി സ്കൂളിൽ നടത്തിക്കൊണ്ടിരിക്കുന്ന വിവിധ പ്രവർത്തനങ്ങളിൽ ഒന്നാണ് ഗ്രാമീണ ഗ്രന്ഥാലയ സന്ദർശനം. സ്കൂളിലെ പുസ്തക ശേഖരം മാത്രം കണ്ട കുട്ടികൾക്ക് ഗ്രന്ഥാലയത്തിലെ പുസ്തകസഞ്ചയം ഏറെ ജിജ്ഞാസയുണർത്തി. ലൈബ്രേറിയൻ കാരാട്ട് മുഹമ്മദ് മാസ്റ്റർ കുട്ടികളുമായി സംവദിച്ചു. അധ്യാപകരായ ബീരാൻ കുട്ടി, കവിത, ഹലൻ എന്നിവർ കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി.