കൂളിമാട് : കൂളിമാട്ടിലെ പെട്രോൾ പമ്പ് സാമൂഹ്യ ദ്രോഹികൾ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കൂളിമാട് യൂണിറ്റ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ബഹുജന പ്രതിഷേധം സംഘടിപ്പിച്ചു.കുറ്റക്കാരെ നിയമത്തിനു മുമ്പിൽ കൊണ്ടുവന്നു മാതൃകാപരമായി ശിക്ഷിക്കണമെന്ന് ബഹുജന പ്രതിഷേധയോഗം ആവശ്യപ്പെട്ടു
മെമ്പർ കെ കെ റഫീഖ് പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് സി എച്ച് അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ
യൂത്ത് വിങ് ജില്ലാ സെക്രട്ടറി മാരായ സഹദ് മാവൂർ, നൂറുദ്ദീൻ മുക്കം,സിപിഎം കൂളിമാട് ബ്രാഞ്ച് സെക്രട്ടറി ടിവി ബഷീർ, കോൺഗ്രസ് പ്രതിനിധി ടിവി ഷാഫി മാസ്റ്റർ, അക്ഷര പ്രസിഡണ്ട് മുജീബ് ഇറക്കോട്ട്, കെ വി വി ഇ എസ് കൂളിമാടി യൂണിറ്റ് ജനറൽ സെക്രട്ടറി ഫിറോസ് ഓർക്കിഡ്, കെടിഎ നാസർ എറക്കോടൻ, ഫഹദ് പാഴൂർ, അൻവർ അജുവ, അസീസ് മുന്നൂർ,വീരൻകുട്ടി മാസ്റ്റർ തന്മയ,അലി ഇറ ക്കോട്ട്, ഇ സി റിയാസ് ചിറ്റാരിപ്പിലാക്കൽ, നാസർ താത്തൂര്,മുഹമ്മദ് ബാബു അരയങ്കോട്, സഫറുള്ള മണ്ണിൽ തുടങ്ങിയവർ പ്രസംഗിച്ചു
Tags:
KOOLIMAD
