കൂളിമാട് :- കൂളിമാട് കളൻതോട് റോഡ് വികസനത്തിന്റെ ഭാഗമായി വർഷങ്ങൾ പഴക്കമുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രം പൊളിച്ചു നീക്കി. നിലവിൽ എരഞ്ഞിപ്പറമ്പിൽ താൽക്കാലികമായി ആരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. ദിനേന ഗർഭിണികളടക്കം സാധാരണക്കാരായ നിരവധിപേർ ആശ്രയിക്കുന്ന ഇവിടെ
കിടത്തി ചികിത്സ അടക്കമുള്ള സേവനങ്ങൾ ലഭ്യമാകുന്ന ആധുനിക സൗകര്യങ്ങളോടു കൂടിയ ആരോഗ്യ കേന്ദ്രം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

