പ്രമുഖ കോൺഗ്രസ്സ് നേതാവ് ,വാഴക്കാട് ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട്, വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട്, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, വാഴക്കാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, വൈസ് പ്രസിഡണ്ട്, HMC മെമ്പർ അടക്കം കോൺഗ്രസിന്റെയും, പോഷക സംഘടനയുടെയും പദവികൾ വഹിച്ച രാഷ്ട്രീയ - സാമൂഹിക- സന്നദ്ധ - സേവന രംഗത്തെ സജീവ സാന്നിധ്യമായിരുന്ന സി. എം. എ റഹ്മാൻ അനുസ്മരണം വാഴക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
ജൂലൈ 5 ന് ' വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് വാഴക്കാട് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ. എ.പി അനിൽകുമാർ എം.എൽ.എ ഉൾപ്പെടെ പ്രമുഖ കോൺഗ്രസ് നേതാക്കൾ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കുന്നു.
വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴക്കാട് കോൺഗ്രസ് ഭവനിൽ ചേർന്ന കൂടിയാലോചന യോഗവും, സി.എം.എ റഹ്മാൻ അനുസ്മരണവും,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് അഡ്വ: കെ.പി മുജീബ്റഹ്മാൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ജൈസൽ എളമരം അധ്യക്ഷത വഹിച്ചു.
DCC മുൻ ജനറൽ സെക്രട്ടറി KMA റഹ്മാൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.വി.സക്കറിയ. ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡൻറ് ഇ കെ.ഫാറൂഖ്, എന്നിവർ സംസാരിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷംസു മപ്രം സ്വാഗതവും, മുസ്തഫ വാഴക്കാട് നന്ദിയും പറഞ്ഞു.
മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡണ്ടു മാരായ പി.കെ മുരളീധരൻ, സി.കെ മുഹമ്മദ് കുട്ടി മാസ്റ്റർ,സേവാദൾ ജില്ല ചെയർമാൻ, പി.സുരേന്ദ്രൻ സർവ്വീസ് ബേങ്ക് വൈസ് പ്രസിഡണ്ട് ചെറുപാറ മുഹമ്മദ്, പ്രവാസി കോൺഗ്രസ് ജില്ല സെക്രട്ടറി സി.പി അബൂബക്കർ ,ബ്ലോക്ക് പ്രസിഡണ്ട് യു. കെ അസൈൻ മുണ്ടുമുഴി, ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് തറമ്മൽ അയ്യപ്പൻകുട്ടി, DKTF നിയോജകമണ്ഡലം പ്രസിഡണ്ട് ശ്രീദാസ് വെട്ടത്തൂർ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ സി.കെ കമ്മു, സി.എ കരീം,പി. രവീന്ദ്രനാഥ് ,പി.കെ.ആലിക്കോയ,വിനു, സൈനുദ്ധീൻ, പോഷകസംഘടന മണ്ഡലം അധ്യക്ഷന്മാരായ ബാബു എടക്കണ്ടി, സുബൈർ പുൽപറമ്പിൽ, അഡ്വ:സുനൂബിയ, സുനിൽ നൂഞ്ഞിക്കര ,യു.കെ.മുഹമ്മദലി, എടപ്പെട്ടി അബ്ദുൽ അസീസ്' മാനുട്ടി കുനിക്കാടൻ, അബൂബക്കർ മാസ്റ്റർ, വാർഡ് മെമ്പർമാരായ സി, കെ. റഷീദ്,ഷമീന സലീം, വസന്തകുമാരി വാർഡ് - ബൂത്ത് പ്രസിഡണ്ടുമാർ എന്നിവർ സംബന്ധിച്ചു.

