Flash News

👆🏻 For Advertise Hear :+918137856944

വായന മാസാചരണം "അമ്മ വായന" സജീവമാക്കി കൊടിയത്തൂർ സലഫിപ്രൈമറി സ്കൂൾ


കൊടിയത്തൂർ: വായനയുടെ വീണ്ടെടുപ്പിൻ്റെ അനിവാര്യത ബോധ്യപ്പെട്ട വർത്തമാന കാല വിദ്യാലയ സാഹചര്യത്തിൽ കുട്ടികളിലെ ശീലരൂപീകരണത്തിന് രക്ഷിതാക്കളെ കൂടി പ്രേരിപ്പിക്കേണ്ടതിൻ്റെ ആവശ്യകത ബോധ്യപ്പെടുകയാണ്. ഇതിനെ വായന പദ്ധതിയായി കണ്ട് അമ്മമാരിലൂടെ വായനയുടെപ്രാധാന്യം വീടകങ്ങളിലേക്കെത്തിക്കുന്ന പ്രത്യേക പരിപാടിയാണ് അമ്മവായന. ഈ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം സ്കൂൾ MPTA ചെയർ പേഴ്സൺ സജ്ന പി എം ന് ലൈബ്രറി പുസ്തകങ്ങൾ നൽകിക്കൊണ്ട് ബീരാൻ കുട്ടി മാസ്റ്റർ തൃക്കളയൂർ നിർവ്വഹിച്ചു. വായന മാസാചരണത്തോടനുബന്ധിച്ച് കുട്ടികൾക്കായി നടത്തിയ വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനം വിജയികളുടെ അമ്മമാർ തന്നെ തങ്ങളുടെ കുട്ടികൾക്ക് നൽകി. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ ചടങ്ങിൽ ഹെഡ് മാസ്ററർ കെ.വി അബ്ദുസ്സലാം, പി.സി അബദുറഹിമാൻ ,കവിതടീച്ചർ,സജ്ന ടീച്ചർ , തസ്ലീന ടീച്ചർ, ഹലൻ ടീച്ചർ ഹഫ്സത്ത് ടീച്ചർ, ഷീന ടീച്ചർ എന്നിവർ സംബന്ധിച്ചു.



Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944