വാഴക്കാട് ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് മുണ്ടുമുഴി വെറ്റിനറി ആശുപത്രി ആന്‍ഡ് ഓഡിറ്റോറിയം നവീകരണം ഉല്‍ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി.സക്കറിയ നിര്‍വഹിച്ചു.
വാര്‍ഡ് മെമ്പര്‍ മലയില്‍ അബ്ദുറഹിമാന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഷെരീഫ ചിങ്ങംകുളത്തില്‍, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.റഫീഖ്അഫ്സല്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആയിശമാരാത്ത്, ആരോഗ്യ-വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തറമ്മല്‍ അയ്യപ്പന്‍കുട്ടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആദം ചെറുവട്ടൂര്‍, പഞ്ചായത്ത് മെമ്പര്‍മാരായ എം.കെ.നൗഷാദ്, സി.പി.അബ്ദുല്‍ബഷീര്‍, ഷമീനസലീം, സാബിറ, വെറ്റിനറി സര്‍ജന്‍ രമ്യരവീന്ദ്രന്‍, അബ്ദുള്ളഹാജി മണ്ഡകത്തിങ്ങല്‍, യു.കെ.അലി, അബ്ദുല്‍ലത്തീഫ്, രാജന്‍ ചിറ്റാരികുന്ന്, യു.കെ.മുഹമ്മദ്അലി എന്നിവര്‍ സംസാരിച്ചു.
Tags:
VAZHAKKAD

