Flash News

👆🏻 For Advertise Hear :+918137856944

ചെറുവാടി - കവിലട റോഡ്പണി എത്രയും പെട്ടെന്ന് പൂർത്തിയാക്കുക ; എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നൽകി


ചെറുവാടി - കവിലട റോഡിന്റെ പണി എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്ഡിപിഐ കൊടിയത്തൂർ   പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബുവിന് നിവേദനം നൽകി.

  ചെറുവാടി ഹൈസ്കൂൾ,ഹയർ സെക്കണ്ടറി സ്കൂൾ, ഹിൽ ടോപ്, ഇമാം ഗസ്സാലി, കളിമുറ്റും എന്നീ സ്കൂളുകളിലായി മൂവായിരത്തിലധികം വിദ്യാർത്ഥികൾ  ദിനേന യാത്ര ചെയ്യുന്ന റോഡും, ചെറുവാടി ഹെൽത്ത്‌ സെന്റർ, പുതിയോത്ത് ജുമാ മസ്ജിദ് എന്നിവിടങ്ങളിൽ പോകുന്നവർക്കാണ് ഏറെ ദുരിത പൂർണ്ണമാകുന്നത്.


ആയതിനാൽ താൽക്കാലികമായി എങ്കിലും യാത്ര സൗകര്യം സാധ്യമാക്കണം എന്നും ആവശ്യമായ നടപടി സ്വീകരിക്കണമെന്നും എസ്ഡിപിഐ കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് പ്രസിഡണ്ടിനോട്  ആവശ്യപ്പെട്ടു.

 എസ്ഡിപിഐ   പഞ്ചായത്ത് സെക്രട്ടറിയും 3ാം വാർഡ്‌ സ്ഥാനാർഥിയുമായ സുബൈർ പൊയിൽക്കര, പഞ്ചായത്ത് കമ്മറ്റി അംഗം അഷ്‌റഫ്‌ എംകെ,ശിഹാബ് കൈതക്കൽ,നദീർ എരഞ്ഞിമാവ്,കരീം താളത്തിൽ,ടിപി മുഹമ്മദ്‌, ഷമീർ സിപി,അൻസാർ ആദംപടി,ശറഫുദ്ധീൻ കെപി എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944