കൊടിയത്തൂർ പഞ്ചായത്തിൽ ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയത്തോടെ മികച്ച പ്രകടനം കാഴ്ചവച്ച തോട്ടുമുക്കം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിനെ കൊടിയത്തൂർ പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റി ആദരിച്ചു.
അധ്യാപകർക്കുള്ള സ്‌നേഹോപഹാരം കൊടിയത്തൂർ പഞ്ചായത്ത് യൂ ഡി എഫ് ചെയർമാൻ കെ വി അബ്ദുറഹിമാൻ ഡാലി തോമസ് ടീച്ചർക്ക് കൈമാറി. ചടങ്ങിൽ പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് എൻ കെ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ദിവ്യാ ഷിബു , ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ , ബ്ലോക്ക് പഞ്ചായത്ത് മെംബർ സുഹ്റ വെള്ളങ്ങോട്ട് , റിട്ട് : ഹെഡ്മിസ്ട്രസ് സഫിയ ടീച്ചർ ,ഖത്തർ കെ എം സി സി കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അനീസ് കലങ്ങോട്ട് , പഞ്ചായത്ത് മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി മജീദ് മൂലത്ത് ,പഞ്ചായത്ത് മെമ്പർ എം ടി റിയാസ് മുസ് ലിം ലീഗ് ഭാരവാ ഹികളായ എൻ ജമാൽ , പി കെ ബഷീർ, അധ്യാപക്കരായ വിപിൻ തോമസ് ,ലളിതടീച്ചർ ,വാർഡ് മുസ് ലിം ലീഗ് പ്രസിഡന്റ് സുധീർ തോട്ടുമുക്കം , മുസ്‌തഫ പരിത്തിക്കുന്നൻ ,സലീം കോയ ഗോദമ്പറോഡ് , എൻ മുഹമ്മദ് ,നിയാസ് ചെറുവാടി , മോയിൻ കുട്ടി എന്നിവർ സംബന്ധിച്ചു

