അർബുദം അടക്കം പല മാരക രോഗങ്ങൾക്കും കാരണമായ പുകയില ഉൽപ്പന്നങ്ങളെ പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ ബഹിഷ്കരിക്കുകയും തങ്ങളുടെ വ്യാപാര സ്ഥാപനങ്ങളിൽ അതുകൊണ്ടുള്ള ലാഭം വേണ്ടെന്നും വീടുകളിൽ ആസ്വാദനത്തിന് വേണ്ടിയാണെങ്കിൽ പോലും ആ ഇരുണ്ട പുക ചുരുളുകൾ ഇനി പിറക്കാനുള്ള കുഞ്ഞിന് പോലും വേണ്ടെന്ന് ദൃഡ പ്രതിജ്ഞ എടുത്ത ഒരു സമൂഹത്തിന്റെ വിപ്ലവകരമായ സ്മരണകൾ ഇരമ്പും അക്ഷര സൗധം ഓർമ്മച്ചെപ്പിലേക്ക്
കൂളിമാട് ഗ്രാമത്തിന്റെ യശസ്സ് വാനോളം ഉയർത്താൻ കാരണമായപല ചിന്തകൾക്കും സാക്ഷ്യം വഹിച്ച അക്ഷര കൂളിമാടിന്റെ കെട്ടിടം പൊളിച്ചു മാറ്റുന്നു.
റോഡ് വികസനത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റുന്ന അക്ഷര കൂളിമാടിന്റെ കെട്ടിടത്തിന് പകരം നൂതന സൗകര്യത്തോടുകൂടിയ പുതിയ കെട്ടിടം സാധ്യമാകും എന്ന ശുഭ പ്രതീക്ഷയിലാണ് നാട്ടുകാർ.
