വാഴക്കാട്: ഗവ.ഹയർ സെക്കണ്ടറി സ്കൂളിനെ രാജ്യാന്തര നിലവാരത്തിൽ ഉയർത്തുന്നതിൻ്റെ ഭാഗമായി പിടിഎയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലക്ഷ്യ എഡ്യൂക്കേഷൻ കോൺക്ലേവിലെ വാഗ്ദാനപ്രകാരം നാൽപത്തിമുവ്വായിരത്തി അമ്പത് രൂപ ആദ്യ ഗഡുവായി വികസന സമിതി ഭാരവാഹികളെ ഏല്പിച്ചു 1982 എസ് എസ് എൽ സി ബാച്ചിൻ്റെ മാതൃക .
സ്കൂളിൻ്റെ സൗന്ദര്യവൽകരണ പ്രവൃത്തികൾ ദ്രുതഗതിയിൽ നടന്നു വരുന്നതായി ഭാരവാഹികൾ പറഞ്ഞു. പി ടി എ പ്രസിഡണ് ടി പി. അശ്റഫ് തുക ഏറ്റുവാങ്ങി. എസ് എം സി ചെയർമാൻ ജൈസൽ എളമരം ,
ടി പി. അലി അക്ബർ, സി. വി. അബ്ദുന്നാസിർ ,
പ്രിൻസിപ്പൽ അബ്ദുൽ നാസർ ,പ്രധാനധ്യാപിക
സി.എ. ഷീബ ,പി.എം.
വിജയൻ മാസ്റ്റർ,
പൂർവ വിദ്യാർഥി അസോസിയേഷൻ ( വിസ ) പ്രസിഡണ്ട് കെ.പി. ഫൈസൽ മാസ്റ്റർ , ജി. മൂസ മാസ്റ്റർ,
ബാച്ച് സാരഥികളായ മജീദ് കൂളിമാട് ,
ആമിന ആലുങ്ങൽ ,
കെ.എ. സിദ്ധീഖുൽ അക്ബർ,
കെ. പി.യൂസഫ്, കെ. നസീറ , പി. ലക്ഷ്മി എന്നിവർ സംബന്ധിച്ചു.
Tags:
VAZHAKKAD
