Flash News

👆🏻 For Advertise Hear :+918137856944

ബഷീർ അനുസ്മരണം സംഘടിപ്പിച്ചു


വായനാവാരത്തോടനുബന്ധിച്ച് പാഴൂർ പൊതുജന വായനശാലയിൽ വെച്ച് ജൂലൈ 5 ന് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു .പാഴൂർ AUP സ്കൂളിലെ കുട്ടികൾ ബഷീറിന്റെ ഇഷ്ട കഥാപാത്രങ്ങളോടൊപ്പം വായനശാല സന്ദർശിച്ചു. വായനശാല പ്രവർത്തകർ മധുരം നൽകി കുട്ടികളെ സ്വീകരിച്ചു.തുടർന്നു നടന്ന അനുസ്മരണ ചടങ്ങ് വാർഡ് മെമ്പർ E P വത്സല ഉദ്ഘാടനം ചെയ്തു.കോഴിക്കോട് താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി : അംഗം ശ്രീ. പെരിഞ്ചീരി കുഞ്ഞൻ ബഷീർ അനുസ്മരണം നടത്തി. പാഴൂർ AUP സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ : സലീം മാസ്റ്റർ ., ശ്രീ :മൂസ്സ കെ.കെ എന്നിവർ സംസാരിച്ചു.. പാഴൂർ സ്കൂളിലെ കുട്ടികൾ തയ്യാറാക്കിയ ബഷീർ സ്മരണികയുടെ പ്രകാശനവും നടന്നു.. വായനശാല പ്രസിഡന്റ് ശ്രീ. അബ്ദുൾ സമദ് അധ്യക്ഷം വഹിച്ച യോഗത്തിൽ . സി. കെ.സുരേഷ് ബാബു സ്വാഗതവും ലിനി ചോലക്കൽ നന്ദിയും പറഞ്ഞു.. ലൈബ്രറിയൻ ശ്രീമതി: ജിനു മോൾ , ശ്രീ. സലീം തെക്കയിൽ , ശ്രീ. ടി.കെ അബ്ദു റഷീദ്, ശ്രീ. അഹമ്മദ് മാസ്റ്റർ, ശ്രീ.തമ്പലങ്ങാട്ട് അബ്ദുറഹിമാൻ , ശ്രീ. സി.കെ. ചന്ദ്രൻ , ശ്രീമതി. ജമുന , ശ്രീമതി. ബിൻഷ, എന്നിവരും അധ്യാപികാ അധ്യാപകൻമാരും രക്ഷിതാക്കളും പങ്കെടുത്തു.

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944