മണാശ്ശേരി :ബഷീർ ദിനത്തിൽ പുതിയൊരു ചുവടുവെപ്പുമായി മണാശ്ശേരിയിലെ കുട്ടികൾ. ബഷീറിന്റെ "ഒരു മനുഷ്യൻ" എന്ന പ്രശസ്ത കഥ മലയാളം, ഇംഗ്ലീഷ്, അറബി, ഹിന്ദി, സംസ്‌കൃതം തുടങ്ങിയ ഭാഷയിൽ ചിത്രകഥ രൂപത്തിൽ ഇറക്കി മാതൃക തീർത്തിരിക്കുകയാണ് ഇവർ.
കഥയ്ക്ക് അനുയോജ്യമായ ചിത്രങ്ങളും സംഭാഷണങ്ങളും ഉൾക്കൊള്ളിച്ച് പുസ്തകരൂപത്തിൽ ഇറക്കിയത് സ്കൂളിലെ കുട്ടിപ്രസാധകർ തന്നെയാണ്. ഇതിനായികുട്ടികളെ ഒരുക്കിയത് സ്കൂളിലെ ചിത്രകല അധ്യാപകനായ ഷാജിമോൻ. കെ ആണ്
ബഷീർ ദിനത്തിൽ വൈലാലിൽ വീട്ടിൽ വെച്ച് ഈ ചിത്രകഥകളുടെ പ്രകാശനവും ഇന്ന് നടന്നു.
പ്രശസ്ത ലോകസഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര പുസ്തകം പ്രകാശനം ചെയ്തു. ഷാഹിന ബഷീർ,അനീസ് ബഷീർ,മജീഷ്യൻപ്രദീപ് ഹുഡിനോ, രവി. ഡി സി കുട്ടിപ്രസാധകർ ടീം,
സ്കൂൾ വിദ്യാരംഗം കൺവീനർ സചിത്ര.ഡി ,എസ് ആർ ജി കൺവീനർ റഹിയാനത്ത് അധ്യാപകരായ ഷണ്മുഖൻ. കെ. ആർ ശ്രീജ. ഇ , വഹീദ കോലത്തുംതൊടി എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
Tags:
MUKKAM
