മുക്കം : നീലേശ്വരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ ബഷീർ ദിനാചരണ പരിപാടികളുടെ ഉദ്ഘാടന കർമ്മം പി ടി എ പ്രസിഡൻറും വാർഡ് കൗൺസിലറുമായ ശ്രീ എം.കെ യാസർ നിർവഹിച്ചു . കുട്ടികളുടെ ബഷീർ കഥാപാത്രാവിഷ്കാരവും ഇതോടനുബന്ധിച്ച് നടന്നു. പ്രധാന അധ്യാപിക ശ്രീമതി ഉഷ ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ശ്രീമതി ജാസ്മിൻ ടീച്ചർ സ്വാഗതവും എം പി ടി എ പ്രസിഡൻറ് ശ്രീമതി ബുഷറ, സീനിയർ അസിസ്റ്റന്റ് ശ്രീ അബ്ദുൾ നാസർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. വിദ്യാരംഗം കൺവീനർ ശ്രീമതി ജെസിലി ടീച്ചർ നന്ദി അർപ്പിച്ചു. അനുഷ ടീച്ചർ ജെസിലി ടീച്ചർ, ജാസ്മിൻ ടീച്ചർ,ഇന്ദു ടീച്ചർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
Tags:
MUKKAM
