Flash News

👆🏻 For Advertise Hear :+918137856944

ഗ്രാമപഞ്ചായത്ത് സാരഥികൾക്ക് സ്വീകരണം നൽകി

കൊടിയത്തുർ: ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കോട്ടമ്മൽ പ്രേമ ടീച്ചർ, എം. പി. ജുമൈല, ആയിഷ ചേലപ്പുറത്ത് എന്നിവർക്ക്  വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തുർ യൂണിറ്റ് സ്വീകരണം നൽകി.


തെരഞ്ഞെടുപ്പ് പ്രവചന മൽസരത്തിലെ വിജയികൾക്ക് സമ്മാനങ്ങളും നൽകി. ജില്ലാ വൈസ് പ്രസിഡൻ്റ് റഫീഖ് മാളിക ഉൽഘാടനം നിർവ്വഹിച്ചു. മണ്ഡലം പ്രസിഡൻ്റ് പി. പ്രേമൻ മുഖ്യപ്രഭാഷണം നടത്തി. സമിതി വനിതാ സാരഥികളായ വി. ഷംലുലത്ത്, സൗദ ബേബി, ജിസ്‌ന എന്നിവർ പഞ്ചായത്ത് മെമ്പർമാരെ ഷാൾ അണയിച്ചു. 

പ്രവചന മൽസരത്തിൽ ഒന്നാംസ്ഥാനം ലഭിച്ച ജാബിർ എളമ്പിലാശ്ശേരിക്കും ഇ. മോയിൻ മാസ്റ്റർ, അർഹംഫാസ്, മജിദ് കോട്ടമ്മൽ എന്നിവർക്കും കോട്ടമ്മൽ ട്രേഡേർസ് വക സമ്മാനങ്ങൾ റഫീഖ്മാളിക,  പി. പ്രേമൻ, ഇ. എ. നാസർ എന്നിവർ നൽകി.

സകലഗുലാബി കൊടിയത്തൂർ മധുരം നൽകി. ചില്ലേഴ്‌സ് ഗ്രുപ്പിൻ്റെ ഗാനമേളയും ഉണ്ടായി. പ്രസിഡണ്ട് ഷെരീഫ് അമ്പലക്കണ്ടി അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടരി ടി. കെ. ഹനീഫ ദിൽബാബ് സ്വാഗതവും സിപി മുഹമ്മദ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944