Flash News

👆🏻 For Advertise Hear :+918137856944

സൗജന്യ സ്ത്രീ സുരക്ഷ പെൻഷൻ അംഗമാവുന്നതിന് സൗജന്യ ക്യാമ്പൊരുക്കി


കൊടിയത്തൂർ:
35 നും 60നും ഇടയിൽ പ്രായമുള്ള മറ്റ് സാമൂഹ്യ സുരക്ഷ പെൻഷൻ ലഭിക്കാത്ത മഞ്ഞ, പിങ്ക് റേഷൻ കാർഡിൽ ഉൾപ്പെട്ട സ്ത്രീകൾക്ക് പ്രഖ്യാപിച്ച സ്ത്രീ സുരക്ഷ പദ്ധതിയിൽ അംഗമാവുന്നതിന് സൗജന്യ ക്യാമ്പൊരുക്കി വാർഡ് മെമ്പർ. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ പൂളത്തൊടി അഹമ്മദ് കുട്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 60 വയസ്സിന് താഴെയുള്ള വിധവകളായ സ്ത്രീകൾ   പുനർവിവാഹം ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം അപ് ലോഡ് ചെയ്യുന്നതിനുള്ള സൗകര്യവും ക്യാമ്പിൽ ഒരുക്കിയിരുന്നു.70 ഓളം പേർക്ക് ക്യാമ്പ് പ്രയോജനപ്രദമായി. മുൻ വാർഡ് മെമ്പർ വി.ഷംലൂലത്തിൻ്റെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്. കാരക്കുറ്റി മദ്രസയിൽ നടന്ന ക്യാമ്പിൻ്റെ ഉദ്ഘാടനം വാർഡ് മെമ്പർ പൂളത്തൊടി അഹമ്മദ് കുട്ടി നിർവഹിച്ചു. സിറാജ് പുൽപ്പറമ്പിൽ ഹുസൻകുട്ടി കുയ്യിൽ ഷസ്നിയ കുയിൽ എന്നിവർ നേതൃത്വം കൊടുത്തു

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944