Flash News

👆🏻 For Advertise Hear :+918137856944

കെ എസ് ടി എ ജില്ലാ സമ്മേളന സംഘാടകസമിതി ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും.

മുക്കം: മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ, വികസിത വൈജ്ഞാനിക നവകേരളം, സർവ്വത്രിക ഗുണമേന്മ വിദ്യാഭ്യാസം എന്ന മുദ്രാവാക്യമുയർത്തി കെ എസ് ടി എ 35ാം ജില്ലാ വാർഷിക സമ്മേളനം ജനുവരി 9, 10 തീയതികളിൽ വിവിധ അനുബന്ധ പരിപാടികളോടെ മുക്കത്ത് വെച്ച് ചേരും.



സമ്മേളന സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം സംസ്ഥാന വൈ പ്രസിഡന്റ് പി എസ് സ്മിജ നിർവഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് വി പി രാജീവൻ ലോഗോ പ്രകാശനം ചെയ്തു.

ഷജീഷ് .വി ( നഗരസഭ  കൗൺസിലർ) സുനി .പി .( നഗരസഭ കൗൺസിലർ) കെ.ടി.ശ്രീധരൻ, സി .ടി .സി .അബ്ദുല്ല, സംസ്ഥാന കമ്മിറ്റി അംഗം സജീഷ് നാരായണൻ ജില്ലാ സെക്രട്ടറി ആർ എം രാജൻ ജില്ലാ എക്സിക്യൂട്ടീവ് പി പത്മശ്രീ സബ് ജില്ലാ പ്രസിഡണ്ട് ബബിഷ കെ പി എന്നിവർ അഭിവാദ്യമർപ്പിച്ചു സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് എൻ സന്തോഷ് കുമാർ അധ്യക്ഷനായി. സംഘാടകസമിതി ജനറൽ കൺവീനർ വി അജീഷ് സ്വാഗതവും സബ്ജില്ലാ സെക്രട്ടറി മുജീബ് റഹ്മാൻ നന്ദിയും പറഞ്ഞു.

സമ്മേളന അനുബന്ധ പരിപാടികളുടെ ഭാഗമായി മണാശ്ശേരി ജി യു പി സ്കൂളിൽ വച്ച് ഹയർസെക്കൻഡറി, ഹൈസ്കൂൾ,യുപി,എൽ പി വിഭാഗം വിദ്യാർത്ഥികൾക്കായി  പാറ ചന്ദ്രൻ മാസ്റ്റർ അനുസ്മരണ ജില്ലാതല ചിത്രരചന മത്സരം സംഘടിപ്പിക്കും.

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944