കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് ജന പ്രതിനിധികൾക്ക് പഞ്ചായത്ത് യു.ഡി.എഫ് സ്വീകരണം നൽകി. സീതി സാഹിബ് ഓഡിറ്റോറിയത്തിൽ ജനപ്രതിനിധികളുടെ യോഗം മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി സിപി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യു ഡി എഫ് ചെയർമാൻ കെ.വി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു .
യോഗത്തിൽ ഡി സി സി സെക്രട്ടറി സി ജെ ആന്റണി , കെ ടി മൻസൂർ , എൻ കെ അഷ്‌റഫ് , ഷംസുദ്ധീൻ ചെറുവാടി , എം സിറാജൂദീൻ , എൻ. ജമാൽ,യു പി മമ്മദ് , മുനീർ ഗോത്തമ്പ് റോഡ്, ദിവ്യാ ഷിബു ,ഫസൽ കൊടിയത്തൂർ , ഷംലൂ ലത്ത് വി, ശിഹാബ് മാട്ടുമുറി , സി പി അസീസ്, അബ്ദുചാലിൽ പ്രസംഗിച്ചു.
ബ്ലോക്ക് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട മജീദ് മൂലത്ത്, ധന്യ ബാബുരാജ് എന്നിവരും ഗ്രാമ പഞ്ചായത്ത് അംഗങ്ങളും സംബന്ധിച്ചു സംസാരിച്ചു.
