Flash News

👆🏻 For Advertise Hear :+918137856944

മുക്കം മേഖലയിൽ കള്ളനോട്ടുകൾ വ്യാപകമാകുന്നതായി പരാതി.


മുക്കം
മേഖലയിൽ കള്ളനോട്ടുകൾ വ്യാപകമാകുന്നതായി പരാതി. 500 രൂപയുടെ നോട്ടുകളാണ് മുക്കം ഉൾപ്പെടെയുള്ള അങ്ങാടികളിൽ വലിയ തോതിൽ പലർക്കും ലഭിക്കുന്നത്. കള്ളനോട്ടിനെ കുറിച്ച് വ്യക്തമായ ധാരണ പലർക്കും ഇല്ലാത്തതിനാൽ ഇത് കൈമാറി പോവുകയാണ് ചെയ്യുന്നത്. എന്നൽ ബാങ്കിലെ കളക്ഷൻ ഏജന്റുമാർ ഉൾപ്പെടെയുള്ളവർക്ക് ലഭിക്കുമ്പോഴാണ് കള്ളനോട്ടാണെന്ന് തിരിച്ചറിയുന്നത്. 

നേരത്തെ 2019ൽ മുക്കത്ത് അന്നത്തെ എസ്ഐ ആയിരുന്ന കെപി അഭിലാഷന്റെ നേതൃത്വത്തിൽ റെയഡ് നടത്തി സേലം സ്വദേശികളായ സുരേഷ്കുമാർ നിർമല എന്നിവരെ പിടികൂടിയിരുന്നു. സുരേഷ്കുമാറിൽ നിന്ന്അയ രൂപയുടെ കള്ളനോട്ടും തുടർന്നു നടത്തിയ അന്വേഷണത്തിൽ സേലത്തു വെച്ച് ഒരു ലക്ഷം രൂപയുടെ കള്ളനോട്ടുമായി നിർമലയെയും പിടികൂടുകയായിരുന്നു. അന്ന് 2500 200ന 1 രൂപകളുടെ കള്ളനോട്ടുകളാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. 2019 ജൂലൈ മാസം ജില്ലയിലെ കുന്നമംഗലത്തും ഫറൂഖിലും കള്ളനോട്ടടി കേന്ദ്രത്തിൽ പോലീസ് നടത്തിയ റേഡിൽ ലക്ഷക്കണക്കിന് രൂപയുടെ കള്ളനോട്ടും പിടികൂടിയിരുന്നു. 15 ലക്ഷം രൂപയുടെ കള്ളനോട്ടും നോട്ടടിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളുമാണ് പിടിച്ചെടുത്തത്. കുന്നമംഗലം വരട്ടിയാക്ക് സ്വദേശി ഷമീർ വാടകയക്ക് താമസിക്കുന്ന പടനിലം കളരിക്കണ്ടിയിലെ വീട്ടിലാണ് റൈഡ് നടന്നത്. ഈ സമയം തന്നെ ഫറോഖിലും റൈഡ് നടക്കുകയായിരുന്നു. തുടർന്ന് ഈ വർഷം നവംബർ 15ന് ഫറോഖ് പോലീസിന്റെ നേതൃത്വത്തിൽ രാമനാട്ടുകരയിലും മണാശ്ശേരിയിലെ വാടക വീട്ടിലും നടത്തിയ റേഡിൽ 500 രൂപയുടെ 57 കള്ളനോട്ടുകളും നോട്ടടിക്കാൻ ഉപയോഗിക്കുന്ന മെഷീനും പിടിച്ചെടുത്തിരുന്നു. രാമനാട്ടുകരയിലുള്ള ഒരാളും അരീക്കോട് സ്വദേശികളായ രണ്ടുപേരും നെല്ലിക്കപറമ്പ് സ്വദേശിയായ ഒരാളുമാണ് അന്ന് അറസ്റ്റിലായത്.

ഇത്തരത്തിൽ ജില്ലയിൽ കള്ളനോട്ടടിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സംഘം സജീവമാണ് ഈ സാഹചര്യത്തിലാണ് വീണ്ടും കള്ളനോട്ടുകൾ വ്യാപകമാകുന്നത് ആശങ്കയഉണർത്തുന്നത്.


Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944