പന്നിക്കോട്: ബന്ധങ്ങളുടെ ഊഷ്മളതയും തലമുറകളുടെ ഓർമ്മകളും ഒരുമിച്ചു ചേരുന്ന വേദിയായി പുത്തൻവീട്ടിൽ ആലികുട്ടി - ഉമ്മാച്ച കുടുംബ പരമ്പരയിലെ ഏഴ് മക്കളുടെയും കുടുംബ സംഗമം പന്നിക്കോട് വെച്ച് നടന്നു. സംഗമം മുതിർന്ന അംഗങ്ങളായ പാത്തുട്ടി മേലെ താടായിയും ആമിന തടായിയും ഉദ്ഘാടനം ചെയ്തു.
കുടുംബ വേരുകൾ പിവി അബ്ദുറഹ്മാൻ മാസ്റ്റർ അവതരിപ്പിച്ചു. കുടുംബ ക്ലാസ് പ്രശസ്ത ഫാമിലി മോട്ടിവേറ്ററും പ്രഭാഷകനുമായ ലുക്മാൻ അരീക്കോട് ക്ലാസ്സെടുത്തു. മുതിർന്ന അംഗങ്ങളേ ആദരിക്കുകയും കുടുംബത്തിലെ നേട്ടങ്ങൾ നേടിയവർക്ക് അവാർഡുകൾ വിതരണം ചെയ്തു. ഏഴ് കുടുംബങ്ങളുടെയും വിവിധ കലാപരിപാടികൾ കുടുംബ സംഗമത്തിന് മാറ്റേകി.
പ്രസിഡന്റ് പിവി യൂസുഫ് അധ്യഷനായി. സെക്രട്ടറി ഷമീർ പിവി സ്വാഗതം പറയുകയും ചെയ്തു. സാഹിർ vk, അഷ്‌റഫ് പേക്കാടൻ,മുഹമ്മദ് കുട്ടി കാരാട്ട്, അബ്ദുറഹിമാൻ മുള്ളമട, ജമീല ടീച്ചർ, അബ്ദുൽ കരീം, ശഹർ ബാൻ പിവി,ജുഹൈന, നൗഷാദ് പിവി, നൗഷീർ പിവി, റാഹില പിവി ഇബ്രാഹിം പിവി എന്നിവർ സംസാരിച്ചു. വൈകുന്നേരം 7 മണിക്ക് സംഗമം അവസാനിച്ചു
Tags:
PANNICODE
