Flash News

👆🏻 For Advertise Hear :+918137856944

ശ്രീനിവാസന്റെ വിയോഗം; അനുശോചനം രേഖപ്പെടുത്തി അരീക്കോട് കേരള മാപ്പിള കല അക്കാദമി

​അരീക്കോട്: മലയാള സിനിമയിലെ ഇതിഹാസ താരം ശ്രീനിവാസന്റെ വിയോഗത്തിൽ കേരള മാപ്പിള കല അക്കാദമി അരീക്കോട് ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ അരനൂറ്റാണ്ടോളം മലയാള സിനിമയെ നയിച്ച വിസ്മയ പ്രതിഭയ്ക്ക് ചടങ്ങിൽ ആദരാഞ്ജലികൾ അർപ്പിച്ചു.

അരീക്കോട് സലാം പാർക്കിൽ നടന്ന അനുശോചന യോഗത്തിൽ അക്കാദമി ജില്ലാ പ്രസിഡന്റ് ലുക്മാൻ പി.എം. അധ്യക്ഷത വഹിച്ചു. കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും ഒരേസമയം നിർവഹിച്ച് മലയാള സിനിമയിൽ തനതായ ശൈലി രൂപപ്പെടുത്തിയ ശ്രീനിവാസന്റെ വേർപാട് സാംസ്കാരിക കേരളത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് യോഗം വിലയിരുത്തി. മൗനപ്രാർത്ഥനയോടെയാണ് ചടങ്ങിൽ പങ്കെടുത്തവർ അദ്ദേഹത്തിന് യാത്രാമൊഴി നൽകിയത്.

​പ്രമുഖ എഴുത്തുകാരൻ മലിക് നാലകത്ത് (YMA പ്രസിഡന്റ്), സുഹൈൽ എം.എം, പി.ബി ഷൗക്കത്ത്, ലത്തീഫ് സി., അബ്ദുന്നാസിർ മാടത്തിങ്ങൽ, റസാക്ക് കെ., റഹ്‌മാൻ പി., എഴുത്തുകാരിയും ചിത്രകാരിയുമായ ജസീല മാമ്പുഴ, നാസർ എ., ഹുസൈൻ കുനിയിൽ, ലുക്മാൻ ബാബു വി.പി. തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. കെ.വി അബൂട്ടി, കെ.എം അബ്ദുള്ള എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.

അക്കാദമിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി, 2026 ജനുവരി രണ്ടാം വാരത്തിൽ വിപുലമായ കലാപരിപാടി സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. പ്രശസ്ത പ്രണയകാവ്യമായ 'ബദറുൽ മുനീർ ഹുസുനുൽ ജമാലിനെ' ആസ്പദമാക്കി 'പാട്ടും പറച്ചിലും' എന്ന പരിപാടിയാണ് നടത്തുക. അരീക്കോട് കോളേജ് റോഡിൽ പ്രത്യേകം സജ്ജമാക്കുന്ന വേദിയിലായിരിക്കും പരിപാടി അരങ്ങേറുക.

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944