വാഴക്കാട്: ഫുട്ബോൾ പ്രേമികൾ ആവേശത്തോടെ കാത്തിരുന്ന ജിഗ്റ വാഴക്കാട് സ്വർണ്ണകപ്പ് (സീസൺ 4) അഖില കേരള 7s ഫുട്ബോൾ ടൂർണമെന്റിന്റെ ഗ്രാൻഡ് ഫൈനൽ ഇന്ന് നടക്കും. വാഴക്കാട് ജി.എച്ച്.എസ്.എസ് ഫ്ലഡ്‌ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ കരുത്തരായ കോൺലാൻഡ് പെരുവയലും (Coneland Peruvayal), ഫൈഹ ലോൺട്രി എഫ്‌സി തെരട്ടമ്മൽ അരീക്കോടും (Faiha Laundry FC Therattammal Areekode) തമ്മിൽ ഏറ്റുമുട്ടും.
മത്സര വിവരങ്ങൾ ഒറ്റനോട്ടത്തിൽ:
തീയതി: 2026 ജനുവരി 07, ബുധൻ (ഇന്ന്)സ
മയം: രാത്രി 08:30
വേദി: ജി.എച്ച്.എസ്.എസ് ഫ്ലഡ്‌ലൈറ്റ് സ്റ്റേഡിയം, വാഴക്കാട്
ദുബായിലെ പ്രമുഖ ലക്ഷ്വറി പ്രോപ്പർട്ടി ഡെവലപ്പർമാരായ Zapbed ആണ് ടൂർണമെന്റിന്റെ പ്രധാന സ്പോൺസർ. ഖത്തർ ചാപ്റ്ററാണ് എം. എ നിയാസ് സ്വർണ്ണക്കപ്പ് ടൂർണമെന്റിന്റെ മറ്റൊരു സ്പോൺസർ. ജിഗ് റയുടെ ഖത്തർ, യു.എ.ഇ, സൗദി, ഒമാൻ ചാപ്റ്ററുകളുടെയും വിവിധ പ്രാദേശിക സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഈ കായിക മാമാങ്കം സംഘടിപ്പിച്ചിരിക്കുന്നത്.
സെമി ഫൈനലുകളിൽ മിന്നും പ്രകടനം കാഴ്ചവെച്ച് എത്തുന്ന ഇരു ടീമുകളും കിരീടം നേടുമെന്ന ഉറച്ച വിശ്വാസത്തിലാണ്. വാഴക്കാടിന്റെ മണ്ണിൽ ഇന്ന് രാത്രി പന്തുരുളുമ്പോൾ മലബാറിലെ ഫുട്ബോൾ ആരാധകർ ഗാലറിയിൽ ആവേശം തീർക്കുമെന്നുറപ്പാണ്.
