കൊടിയത്തൂര്‍: 2026ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ബാബുക്കക്ക് സ്വീകരണമൊരുക്കാന്‍ മുപ്പത് വര്‍ഷം മുമ്പ് പഠിച്ചിറങ്ങിയ സഹപാഠികള്‍ വീണ്ടും ഒത്തുചേര്‍ന്നു. കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ ചുള്ളിക്കാപറമ്പ് പതിനാറാം വാര്‍ഡില്‍ നിന്ന് വിജയിച്ച മുഹമ്മദ് യൂസുഫ് എന്ന ബാബുക്കക്കാണ് കൊടിയത്തൂര്‍ പി.ടി.എം. ഹൈസ്‌കൂളില്‍ 1995 ബാച്ചിലെ സഹപാഠികള്‍ സ്വീകരണമൊരുക്കിയത്.
ചുള്ളിക്കാപറമ്പ് ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ ബോഡിയോഗവും സ്നേഹാദരവും കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കവിത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കവിത ടീച്ചര്‍ക്ക് കമ്മിറ്റി അംഗം റുബീന സലാമും ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട കെ.സി യൂസുഫിന് ജാബിറും ഉപഹാരം സമ്മാനിച്ചു. പ്രതിഭ തെളിയിച്ച മക്കള്‍ക്കുള്ള സമ്മാന ദാനം പ്രസിഡന്റ് കവിത ടീച്ചര്‍ നിര്‍വഹിച്ചു.
അബ്ദുറഷീദ് എള്ളങ്ങല്‍ അധ്യക്ഷനായ ചടങ്ങില്‍ അബ്ദുറഹീം കണിച്ചാടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സാലിം ജീറോഡ് മെംബര്‍ ബാബുക്കയുടെ ജനസേവന യാത്രകള്‍ പരിചയപ്പെടുത്തി. കെ.സി യൂസുഫ്, ഫൈസല്‍ കക്കാട്, കെ.സി രഹന, ജയഫര്‍, ശ്രീജിത്ത്, ടി.പി സലാം, റസിയ മോള്‍, ഷലീജ, ജസീന ചാലില്‍, ബേബി സുമതി എന്നിവര്‍ സംസാരിച്ചു.
വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് റിംഗ് ടോണ്‍ മൊബൈല്‍സ് മുക്കം, ഫന്റാര്‍ട്ടിക്ക എന്റെടൈന്‍മെന്റ് സിറ്റി മമ്പാട്, മുക്കം സൈന്‍ ലബാന്‍, കെല്‍ട്രോ ഗ്രൂപ്പ് കുവൈത്ത്, റോള്‍സ് റോയിസ്, അല്‍ബുറൂജ് ഗ്രൂപ്പ് സൗദി തുടങ്ങിയര്‍ നല്‍കുന്ന സമ്മാനങ്ങള്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും ഭാരവാഹികളും ചടങ്ങില്‍ വിതരണം ചെയ്തു. കമ്മറ്റി കണ്‍വീനര്‍ ജാബിര്‍ പൊയിലില്‍ സ്വാഗതവും റുബീന നന്ദിയും പറഞ്ഞു.
