Flash News

👆🏻 For Advertise Hear :+918137856944

പാറചന്ദ്രൻ മാസ്റ്റർ അനുസ്മരണവും ജില്ലാ ചിത്രരചന മത്സരവും



മുക്കം:
 മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ, വികസിത വൈജ്ഞാനിക നവകേരളം,
 സാർവത്രിക ഗുണമേന്മ വിദ്യാഭ്യാസം, എന്ന മുദ്രാവാക്യമുയർത്തി
 ജനുവരി 9 -10 തീയതികളിൽ കെ എസ് ടി എ കോഴിക്കോട് ജില്ലാ സമ്മേളനം എ എം മുത്തോറൻ മാസ്റ്റർ നഗറിൽ ( കാർത്തിക കല്യാണമണ്ഡപം മാമ്പറ്റ) വെച്ച് സംഘടിപ്പിക്കുകയാണ്. 

സമ്മേളന അനുബന്ധ പരിപാടിയായി  പൊതുവിദ്യാഭ്യാസ രംഗത്ത് മികച്ച സംഭാവനകൾ നൽകി സേവനമനുഷ്ഠിച്ച കെ എസ് ടി എ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്ന പാറ ചന്ദ്രൻ മാസ്റ്റർ അനുസ്മരണവും ജില്ലാതല ചിത്രരചന മത്സരവും പ്രശസ്ത ചിത്രകാരൻ സിഗ്നിദേവരാജൻ ഉദ്ഘാടനം ചെയ്തു.
 

മണാശ്ശേരി ജി യു പി സ്കൂളിൽ വച്ച് നടന്ന പരിപാടിയിൽ  സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി പി രാജീവൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് വിദ്യാർത്ഥികൾ  മത്സരാർത്ഥികളായി എത്തിച്ചേർന്നു.

 ജില്ലാ പ്രസിഡണ്ട് എൻ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആർ എം രാജൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി സതീശൻ സജീഷ് നാരായണൻ, ജില്ലാ ജോ :സെക്രട്ടറി ടി ഗിരീഷ് കുമാർ,ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.പത്മശ്രീ, സബ്ജില്ലാ പ്രസിഡണ്ട് കെ പി ബബിഷ, എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.

സംഘാടക സമിതി ജനറൽ കൺവീനർ വി അജീഷ് സ്വാഗതവും സബ് ജില്ലാ സെക്രട്ടറി  പി സി മുജീബ് റഹ്മാൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944