കൊടിയത്തുർ മർഹബതൈതൻ സുപ്പർമാർക്കറ്റിൻ്റെ ഉൽഘാടനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച കുപ്പൺ വിജയികളെ തിരഞെടുത്തു.
ഒന്നാം സമ്മാനമായ വാഷിംഗ്മെഷിൻ സത്താർ പാലക്കോട്ട്പറമ്പിലിന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി കൊടിയത്തുർയുണിറ്റ് പ്രസിഡൻ്റ് ഷരീഫ് അമ്പലക്കണ്ടി സമ്മാനിച്ചു. ഹാദിൽ കുറുവൻകടവത്ത് രണ്ടാം സ്ഥാനവും ഹുസൈൻ കീലത്ത് മുന്നാം സ്ഥാനവും ലഭിച്ചു. പത്തുപേർക്ക് പ്രോൽസാഹന സമ്മാനവും നൽകി. ചടങ്ങിൽ ടി. കെ അനിഫ ദിൽബാബ് അദ്ധ്യക്ഷനായി ഇ . എ മായിൻമാഷ്,ടി.ടി അബ്ദുള്ള, സി.പി മുഹമ്മദ്, പലക്കാടൻ മുഹമ്മദ്, കാക്കുട്ടിഅഹമ്മദ് എന്നിവർ നറുക്കെടുത്തു.കൂടാതെ ചില്ലേഴ്‌സ് കൊടിയത്തുർ ട്രുപ്പിൻ്റെ ഗാനവിരുന്നിൽ ടി.കെ അനീഫ ദിൽബാബ്, ശശി കല്ലട, ഇഷാൻ ലവൻകുട്ടി, ബഷീർ എം, ഉബൈദ് എംപി, ഷാജഹാൻ.ജബ്ബാർ കക്കാട്, മനാഫ് കുയ്യിൽ, ഇർഷാദ് കൊളായി, സൗദറെഡ്റോസ്, ഷക്കീബ മുജീബ് എന്നിവർ ഗാനമാലപിച്ചു. മികച്ച കസ്റ്റമറിനുള്ള സമ്മാനം ഇ ജാബിർ അർഹനായി
Tags:
KODIYATHUR
