എടവണ്ണപ്പാറ ടൗണിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ വഴിയോര കച്ചവടം നിരോധിച്ചതായി പോലീസ്.
![]() |
| എടവണ്ണപ്പാറ ടൗണിലെ ഗതാഗതക്കുരുക്കിന്റെ ഒരു പഴയ ചിത്രം |
പകലും സന്ധ്യാസമയത്തും അരീക്കോട് റോഡിലും കൊണ്ടോട്ടി റോഡിലും നിരവധി വാഹനങ്ങൾ മെയിൻ റോഡിനോട് ചേർന്ന് പാർക്ക് ചെയ്യുകയും വഴിയോര കച്ചവടം വ്യാപകമായി നടക്കുകയും ചെയ്തതിനെ തുടർന്ന് ഗതാഗതത്തിന് വലിയ തടസ്സം നേരിട്ടിരിക്കുന്നത്.
ഗതാഗതയാത്രക്കും കാൽനടയാത്രക്കാർക്കും ഗുരുതരമായ ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിലായിരുന്നു തെരുവ് കച്ചവടക്കാർ സ്ഥാനം പിടിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു.
നിരോധനം ലംഘിച്ച് തെരുവ് കച്ചവടം നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും വാഴക്കാട് സർക്കിൾ ഇൻസ്പെക്ടർ രാജൻ ബാബു പറഞ്ഞു.
Tags:
EDAVANNAPARA
