മങ്കട: വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി കൂട്ടിൽ സ്വദേശി പൂക്കാട് മുസ്തഫയുടെ മകൻ മെൻ്റലിസ്റ്റും സർട്ടിഫൈഡ് ഹിപ്നോട്ടിസ്റ്റ് മായ ഷറഫുദ്ദീൻ പി.
കോഴിക്കോട് കിങ്ഫോർട്ട് ഹോട്ടലിൽ വെച്ച് മെന്റലിസ്റ്റ് ശരീഫ് മാസ്റ്ററുടെയും, വേങ്ങര സബ് ഇൻസ്പെക്ടർ സുരേഷ് സർ ന്റെയും സാനിധ്യത്തിൽ പ്രമുഖ മെന്റലിസ്റ്റും മജീഷ്യനും മൈൻഡ് ഡിസൈനറുമായ ശ്രീ. ആർ. കെ മലയത്തിൽ നിന്ന് സർട്ടിഫിക്കറ്റും മെഡലും ഏറ്റുവാങ്ങി.
കഴിഞ്ഞ നവംബർ 23 ന് കോഴിക്കോട് നടന്ന പരിപാടിയിൽ മെന്റലിസത്തിൽ റോപ് എക്സ്കേപ് എഫക്ട് എന്ന മായാജാല വിദ്യയിലൂടെ പാത്ത്മിയ ഇന്റർനാഷണൽ അക്കാദമിയുടെ ഭാഗമായാണ് ഷറഫുദ്ദീൻ പി. വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് നേടിയത്.
ഇന്റർനാഷണൽ ട്രൈനറും മെന്റാലിസ്റ്റുമായ ഷെരീഫ് മാസ്റ്റർ (പാത്ത്മിയ ഇന്റർനാ ഷണൽ അക്കാദമി) റിൽ നിന്നും മെന്റലിസവും, സർട്ടിഫൈഡ് ഹിപ്നോടിസ്റ്റ് പദവിയും, വേർബൽ ഹിപ്നോട്ടിസം, നോൺവേർബൽ ഹിപ്നോട്ടിസം, ഐ ഗെയിസ് ഹിപ്നോട്ടിസം, ഹിപ്നോടിസത്തിൽ ഐസീഡ് സർട്ടിഫിക്കറ്റ് കോഴ്സും, മെസ്മറിസത്തിൽ മാസ്റ്റർ കോഴ്സും കരസ്ഥമാക്കിയ ഷറഫുദ്ദീൻ പി. നിലവിൽ സിജി എഡ്യൂക്കേറ്റർ റിസോർസ് പേർസണും കരിയർ ഗൈഡൻസ് മേഖലയിലും ഉണ്ട്.
4 വർഷത്തോളമായി മങ്കടയിൽ പ്രവർത്തിക്കുന്ന FOGHLAM INSTITUTE എന്ന സ്ഥാപനത്തിന്റെ മേധാവിയും സ്ഥാപകനും കൂടിയാണ്.
