കൊടിയത്തൂർ: സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും ഉള്ള അപരമത വിദ്വേഷ പോസ്റ്റുകളും പ്രസംഗങ്ങളും നിയന്ത്രിക്കാൻ സർക്കാർ നിയമം പാസാക്കണമെന്നും, മുസ്ലിം ന്യൂനപക്ഷങ്ങൾ അനർഹമായി ആനുകൂല്യങ്ങൾ കൈപ്പറ്റുന്നു എന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ സത്യാവസ്ഥ പുറത്തുകൊണ്ടുവരുവാൻ സംസ്ഥാനത്ത് ജാതി സെൻസസ് നടത്തി കണക്കുകൾ പുറത്തുവിടാൻ സർക്കാർ തയ്യാറാകണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.
യോഗം കെ എൻ എം കോഴിക്കോട് സൗത്ത് ജില്ലാസെക്രട്ടറി *TP ഹുസൈൻ കോയ* ഉദ്ഘാടനം ചെയ്തു. ആസാദ് മാസ്റ്റർ, സുൽഫിക്കർ സുല്ലമി. ഡോ:ഓ സി അബ്ദുൽ കരീം.വി അബ്ദുൽ കരീം, ഗഫൂർ കക്കാട്,
പിസി അബ്ദുറഹിമാൻ മാസ്റ്റർ.PV ഷമീർ,ഷൈജൽ കക്കാട്,ഷർജീന, സാലിം, നാജിയ, തുടങ്ങിയവർ സംസാരിച്ചു.
Tags:
KODIYATHUR
