കാരശ്ശേരി പഞ്ചായത്തിലെ സർക്കാർ പറമ്പു നദിയിലെ പൊതുകിണറിന് മുകളിലിട്ട ഗ്രില്ലിൽ സിപിഐഎം എന്ന മുദ്ര സ്ഥാപിച്ചതിനെതിരെ ഭരസമിതി യോഗത്തിൽ യുഡിഎഫ് അംഗങ്ങളുടെ പ്രതിഷേധം. പഞ്ചായത്ത് ഭനസമിതിയുടെ തീരുമാനത്തിൽ പ്രഷേധിച്ച് യുഡിഎഫിലെ എട്ട് അംഗങ്ങളും ഭരസമിതി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. കിണറിന് മുകളിൽ ഒരാഴ്ച മുമ്പ് സ്ഥാപിച്ച ഇരുമ്പ് ഗ്രില്ലിന് മുകളിലാണ് സിപിഐഎം എന്ന പേര് വെച്ചത്. മുദ്ര വെച്ച നടപടിക്ക് അംഗീകാരം ലഭിക്കുന്നതിനായി തിങ്കളാഴ്ച നടന്ന ഭരണസമിതി യോഗത്തിൽ എട്ടാമത്തെ അജണ്ടയായി ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഭരണസമിതി പോലും അറിയാതെ പാർട്ടി പേര് വെക്കുകയും സംഭവം വിവാദമായപ്പോൾ സ്ഥാപിച്ച ദിവസങ്ങൾക്ക് ശേഷം ഭരണസമിതി അംഗീകാരം വാങ്ങുകയും ചെയ്യാനാണ് എൽഡിഎഫ് ശ്രമമെന്നും ഇത് അംഗീകരിക്കില്ലെന്നും യുഡിഎഫ് മെമ്പർമാർ യോഗത്തിൽ പറഞ്ഞു. തുടർന്ന് യുഡിഎഫിലെ എട്ടംഗങ്ങളും ഭരണസമിതി യോഗത്തിൽ നിന്ന് ഇറങ്ങി പോവുകയായിരുന്നു.
പഞ്ചായത്തിന്റെ പൊതുവാസ്തികളിൽ പാർട്ടി ചിഹ്നം സ്ഥാപിക്കുന്നത് കേരളത്തിൽ കേട്ടുവെളിവില്ലാത്ത സംഭവമാണെന്നും ഇത് അംഗീകരിക്കാൻ ആവില്ലെന്നും യുഡിഎഫ് മെമ്പർമാർ പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്കും പ്രസിഡണ്ടിനും പരാതി നൽകിയതായും യുഡിഎഫ് മെമ്പർമാർ പറഞ്ഞു. പഞ്ചായത്ത് അംഗങ്ങളായ ജംഷിദ്, ടി എം ജാഫർ, മുഷീർ പട്ടാംകുന്നൻ, എൻ കെ അൻവർ, സി കെ വിജീഷ്, അസീന ബഷീർ, അമീന ബാനു, സീനത്ത് കവളണഞ്ചേരി എന്നിവരാണ് ഭരണസമിതി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്.
