കൊടിയത്തൂർ : കട്ടിരിച്ചാൽ അൽമദ്രസത്തുൽ ഇസ്ലാമിയ്യയിൽ മാതൃസംഗമവും വിദ്യാർഥി പ്രതിഭകൾക്ക് ആദരവും സംഘടിപ്പിച്ചു. ഹിക്മ ടാലൻ്റ് എക്സാം, അറബി ഭാഷാദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മൽസരങ്ങൾ, അർദ്ധവാർഷികാ പരീക്ഷ എന്നിവയിലെ ഉന്നത വിജയം കൈവരിച്ച വിദ്യാർഥി പ്രതിഭകളെയാണ് ആദരിച്ചത്. മാനേജ്മെൻ്റ് കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് പുതിയോട്ടിൽ ഉദ്ഘാടനം നിർവ്വഹിച്ചു. പി ടി എ പ്രസിഡൻ്റ് സുബൈർ പൊയിൽക്കര അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ മുഹമ്മദ് റഫീഖ്, കുഞ്ഞാലി മൂലത്ത്, കെ.ടി. മജീദ് മാസ്റ്റർ, സി.കെ. അബൂബക്കർ, എ.പി. അബുട്ടി, സുമയ്യ സാഹിർ, പ്രസീന, റജ്മത്ത് എന്നിവർ സംസാരിച്ചു.
