Flash News

👆🏻 For Advertise Hear :+918137856944

ഔഷധ തോട്ടം നിർമ്മിക്കാൻ താൽപര്യമുള്ള കർഷകരിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു.

കൊടിയത്തൂർ: ജനകീയസൂത്രണം 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഔഷധ സസ്യ കൃഷി പ്രോത്സാഹനം പദ്ധതിയിൽ ഔഷധ തൈകൾ സബ്‌സിഡി നിരക്കിൽ നൽകുന്നു. കൊടിയത്തൂർ കൃഷിഭവൻ പരിധിയിൽ, ഗ്രാമസഭ ലിസ്റ്റിൽ ഉൾപ്പെട്ട, ഔഷധ തോട്ടം നിർമ്മിക്കാൻ താൽപര്യമുള്ള കർഷകരിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു. ഇതിലേക്കായി താഴെ പറയുന്ന തൈകൾ 100 രൂപ സബ്‌സിഡി നിരക്കിൽ കർഷകർക്ക് വിതരണം ചെയുന്നു. 

തിപ്പലി 

അയ്യപ്പന 

ചെത്തി കൊടുവേലി 

ആടലോടകം 

ആര്യവേപ്പ് 

വാതം കൊല്ലി 

നീലാംബരി 

റോസ് മേരി 

നാഗ വെറ്റില 

ചിറ്റമൃത്



അപേക്ഷ , നികുതിശീട്ട് (2025-26) കോപ്പി, ആധാർ card കോപ്പി,എന്നിവ സഹിതം കൃഷിഭവനിൽ വന്ന് 100 രൂപ അടക്കേണ്ടതാണ് 

അവസാന തീയതി  17/01/2026

ആദ്യം പണം അടച്ചു പേര് രജിസ്റ്റർ ചെയ്യുന്ന 150 പേർക്ക് ആണ് ആനുകൂല്യം ലഭിക്കുക

കുറഞ്ഞത് 5 cent കൃഷിഭൂമിയെങ്കിലും ഉണ്ടായിരിക്കേണ്ടതാണ്.

 ഗ്രാമസഭ ലിസ്റ്റിൽ പേര് ഉണ്ടാവണം.

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944