Flash News

ചേന്ദമംഗലൂർ എച്ച്.എസ്.എസിൽ പൂർവവിദ്യാർത്ഥി സംഗമവും, അധ്യാപകർക്ക് യാത്രയായപ്പും നാളെ

മുക്കം: ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായ പൂർവവിദ്യാർത്ഥി-പൂർവാധ്യാപക സംഗമവും യാത്രയയപ്പ് സമ്മേളനവും ഏപ്രിൽ രണ്ടിന് നടക്കും. ഈ അധ്യയന വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന അഞ്ച് അധ്യാപകർക്കാണ് യാത്രയായപ്പ് നൽകുന്നത്. രാവിലെ മുതൽ വൈകുന്നേരം വരെ നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന പരിപാടികളാണ് സ്കൂളിൽ ഒരുക്കിയിരിക്കുന്നത്.


പരിപാടികളുടെ വിശദാംശങ്ങൾ താഴെ നൽകുന്നു:

രാവിലെ 10.00: പൂർവാധ്യാപക-പൂർവ്വ വിദ്യാർത്ഥി സംഗമം
ഉദ്ഘാടനം: എം.എൻ. കാരശ്ശേരി (പ്രശസ്ത എഴുത്തുകാരനും പൂർവ്വ വിദ്യാർത്ഥിയും)
മുഖ്യാതിഥി: കെ.ടി. നിസാർ അഹമ്മദ് (കണ്ണൂർ പ്രിൻസിപ്പൽ ജില്ലാ ജഡ്ജി)
മുഖ്യപ്രഭാഷണം: ഒ. അബ്ദുറഹിമാൻ (മാധ്യമം-മീഡിയ വൺ ഗ്രൂപ്പ് എഡിറ്റർ)
ആദരഭാഷണം: സുബൈർ കൊടപ്പന (സ്കൂ‌ൾ മാനേജർ)

ഉച്ചയ്ക്ക് 2.00: യാത്രയയപ്പ് സമ്മേളനം
ഉദ്ഘാടനം: അഡ്വ. കെ.പി. ചാന്ദ്നി (മുക്കം നഗരസഭ ചെയർപേഴ്‌സൺ)
മുഖ്യപ്രഭാഷണം: കെ.ഇ.എൻ. കുഞ്ഞഹമ്മദ് (പ്രശസ്ത സാഹിത്യകാരൻ)
ആദരഭാഷണം: ഡോ. കൂട്ടിൽ മുഹമ്മദലി

വൈകിട്ട് 4.00 മുതൽ 6.00 വരെ: കലാപരിപാടികൾ
സദസ്സിൽ ചിരിയുണർത്താൻ ജാനുവേടത്തിയുടെയും കേളപ്പേട്ടന്റെയും ലൈവ് പ്രോഗ്രാം.
വിദ്യാർത്ഥികൾ ഒരുക്കുന്ന വിവിധ കലാപരിപാടികൾ.
മറ്റ് പ്രധാന ആകർഷണങ്ങൾ:
പൂർവ്വ വിദ്യാർത്ഥികളുടെ സ്നേഹസംഗമം
ഡോക്യുമെന്ററി പ്രദർശനം
മാഗസിൻ പ്രകാശനം
സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ ഈ പരിപാടികളിൽ സംബന്ധിക്കും. മുഴുവൻ ആളുകളുടെയും സാന്നിധ്യം ഭാരവാഹികൾ ക്ഷണിച്ചു.

Post a Comment

Previous Post Next Post

👆🏻For Advertisment here: 8137856944 (WhatsApp)

👆🏻For Advertisment here: 8137856944 (WhatsApp)