പന്നിക്കോട്: കൊടിയത്തൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡ് കവിലട - ചെറുവാടി റോഡിന്റെ മുതപ്പറമ്പ് അങ്ങാടി ഡ്രൈനേജ് പണി പൂർത്തീകരിക്കുക, റോഡിന്റെ ഇരുവശവും ഇന്റർലോക്ക് ചെയ്യാൻ ഫണ്ട് അനുവദിക്കുക, മുതപ്പറമ്പ് അങ്ങാടിയിൽ ഹൈമാസ് ലൈറ്റ് സ്ഥാപിക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വാർഡ് മെമ്പർ പി. കുട്ടിഹസൻ എംഎൽഎ ശ്രീ. സി കെ കാസിമിന് നിവേദനം നൽകി.
PWD ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ആവശ്യമായ ഫണ്ട് അനുവദിക്കുമെന്ന് എംഎൽഎ ഉറപ്പു നൽകിയതായി വാർഡ് മെമ്പർ പി. കുട്ടിഹസൻ പറഞ്ഞു.
