Flash News

👆🏻For Advertisment here: 8137856944 (WhatsApp)

ജനകീയ ആരോഗ്യ കേന്ദ്രം തറക്കല്ലിടൽ കർമ്മം നടത്തി

ചാത്തമംഗലം: ഗ്രാമവാസികൾക്ക് മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി പുതുതായി കളൻതോടിൽ നിർമിക്കുന്ന ആരോഗ്യ കേന്ദ്രത്തിന്റെ തറക്കല്ലിടൽ കർമ്മം കുന്നമംഗലം നിയോജക മണ്ഡലം MLA എം.എ റസാഖ് മാസ്റ്റർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ നദീറ അധ്യക്ഷത വഹിച്ചു.

ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ആരോഗ്യ കേന്ദ്രം നിർമ്മിക്കുന്നത്,
  നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കി പൊതുജനങ്ങൾക്ക് സമർപ്പിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു
 
 ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ബൽക്കീസ് ടീച്ചർ മുഖ്യാഥിതിയായി,
ബ്ലോക്ക് മെമ്പർ ഇ പി ബാബു ,ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ
ഇ എം സലീന ,
ഗ്രാമപഞ്ചായത്ത് മെമ്പർമാരായ
 ഷിജുലാൽ ,  നാരായണൻ നമ്പൂതിരി, സുഹറാബിഅമീർ, പ്രവീൺ കുമാർ, ഫൗസിയ, സുബൈദ, രഘുനാഥ്, സ്മിജ,
ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ.എ ഖാദർ മാസ്റ്റർ ,എൻ പി ഹംസ മാസ്റ്റർ,ടി കെ സുധാകരൻ,എൻ എം ഹുസൈൻ ,ടി കെ വേലായുധൻ,എൻ പി ഹമീദ് മാസ്റ്റർ ,ടി ടി വേലായുധൻ, ടി.ടി അബ്ദുള്ള, ഹെൽത്ത് ഇൻസ്പെക്ടർ കെ.എം പ്രമോദ്,മുൻ മെഡിക്കൽ ഓഫീസർ ഡോ: സ്മിത റഹ്മാൻ ,വാർഡ് സി.ഡി.എസ്
ജാസ്മിൻ പരപ്പൻകുഴി ,എൻ.പി അച്ചുതൻ, എന്നിവർ ആശംസ പ്രസംഗം നടത്തി, പരിപാടിയുടെ മുന്നോടിയായി ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ആശാവർക്കർമാർ, നാട്ടുകാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരികൾ,തുടങ്ങിയവരുടെ നേതൃത്വത്തിൽ സംസ്കരിക ഘോഷയാത്രയും നടന്നു,അസിസ്റ്റന്റ് സർജൻ ഡോ.മഹേഷ് സ്വാഗതവും,
സ്വാഗതസംഘം കൺവീനർ പി കെ ഹഖീം മാസ്റ്റർ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post

👆🏻For Advertisment here: 8137856944 (WhatsApp)

👆🏻For Advertisment here: 8137856944 (WhatsApp)