Flash News

👆🏻For Advertisment here: 8137856944 (WhatsApp)

കർഷക രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ കാരാളിപ്പറമ്പ് 11-ാം വാർഡിൽ വാർഡ് മെമ്പർ പി. കുട്ടിഹസ്സന്റെ നേതൃത്വത്തിൽ കർഷക രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. വാർഡിലെയും സമീപ പ്രദേശങ്ങളിലെയും നൂറോളം കർഷകർ ക്യാമ്പിൽ പങ്കെടുത്തു.

ക്യാമ്പ് വാർഡ് മെമ്പർ പി. കുട്ടിഹസ്സൻ ഉദ്ഘാടനം ചെയ്തു. അക്ഷയ കേന്ദ്രങ്ങളിലെയും കൃഷി ഓഫീസുകളിലെയും തിരക്ക് മൂലം കർഷകർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ക്യാമ്പിലൂടെ വാർഡിലെയും സമീപ പ്രദേശങ്ങളിലെയും നിരവധി കർഷകർക്ക് രജിസ്ട്രേഷൻ നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധിച്ചു. കർഷകർക്ക് ആവശ്യമായ സേവനങ്ങൾ അവരുടെ പ്രദേശങ്ങളിൽ തന്നെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്നും, ഭാവിയിലും ജനോപകാരപ്രദമായ സേവനങ്ങൾ തുടരുമെന്നും പി. കുട്ടിഹസ്സൻ അറിയിച്ചു.

Post a Comment

Previous Post Next Post

👆🏻For Advertisment here: 8137856944 (WhatsApp)

👆🏻For Advertisment here: 8137856944 (WhatsApp)