Flash News

👆🏻For Advertisment here: 8137856944 (WhatsApp)

മിന്നലേറ്റ് ചെറുവാടിയിൽ നാശനഷ്ടം; വീടുകൾക്ക് വിള്ളൽ, ഇലക്ട്രോണിക് ഉപകരണങ്ങൾ കത്തിനശിച്ചു

ചെറുവാടി: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മിന്നലിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ചെറുവാടി, പഴംപറമ്പ് മേഖലയിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. പന്ത്രണ്ടാം വാർഡിൽ ഐലാക്കോട് ബാലശേഖരന്റെയും പഞ്ചായത്ത് എസ്.സി കോ-ഓർഡിനേറ്റർ നീതുവിന്റെയും വീടുകൾക്ക് വിവിധ ഭാഗങ്ങളിൽ വിള്ളലുകൾ രൂപപ്പെട്ടു. വീടിന്റെ മുറ്റത്തുണ്ടായിരുന്ന തെങ്ങ് മിന്നലേറ്റ് കത്തിനശിക്കുകയും ടി.വി, ബൾബ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ തകരാറിലാകുകയും ചെയ്തു.

സംഭവത്തെ തുടർന്ന് മാവൂർ ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു. അതേസമയം, കറുത്തേടത്ത് നാസറിന്റെ വീട്ടിലെ ഫാൻ, ബൾബ് തുടങ്ങിയ ഉപകരണങ്ങളും മിന്നലേറ്റ് നശിച്ചു. ഉമ്മിണിയിൽ മുഹമ്മദിന്റെ വീട്ടിലെ മോട്ടോറും കത്തിനശിച്ചതായി നാട്ടുകാർ അറിയിച്ചു.

സംഭവസ്ഥലം ജില്ല പഞ്ചായത്തംഗം പി.ജി മുഹമ്മദ്, വാർഡ് മെമ്പർ എസ്.എ നാസർ, മൊയ്തീൻകുട്ടി, ഷാജു റഹ്മാൻ എന്നിവർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

Post a Comment

Previous Post Next Post

👆🏻For Advertisment here: 8137856944 (WhatsApp)

👆🏻For Advertisment here: 8137856944 (WhatsApp)