കൊടിയത്തൂർ: സി പി ഐ എം പോളിറ്റ്ബ്യുറോ അംഗവും പ്രതിപക്ഷനേതാവുമായ സ.പിണറായി വിജയന്റെയും, എം എൽ എ മുഹമ്മദ് റിയാസിന്റെയും വീടുകളിലും സ്ഥാപനങ്ങളിലും ED യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രധിഷേധിച്ച് സിപിഐഎം കോടിയത്തൂർ ലോക്കൽ കമ്മിറ്റി.
കമ്മിറ്റിയുടെ നേതൃത്വത്തിൽ ED റെയ്‌ഡ് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായുള്ള താനെന്ന് ഉന്നയിച്ചുകൊണ്ട് ചുള്ളിക്കാപറമ്പിൽ പ്രധിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
പൊതുയോഗം ഇ രമേശ് ബാബു ഉദ്ഘാടനം ചെയ്തു. നാസർകൊളായി, മമ്മദ് കുട്ടി കെ സി, അഖിൽ കണ്ണാംപറമ്പിൽ,ലാലു പ്രസാദ് ഇ, അനസ് ടി, മോഹൻദാസ്,വി, ശംസുദ്ധീൻ. കെ, തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.
കെ പി ചന്ദ്രൻഅദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇ അരുൺ സ്വാഗതവും ഗിരീഷ് കാരക്കുറ്റി നന്ദിയും പറഞ്ഞു.
