Flash News

👆🏻For Advertisment here: 8137856944 (WhatsApp)

സ്കൂൾ മുറ്റത്ത് ഫിറ്റ്നസ് വിപ്ലവം; തൊട്ടുമുക്കം ജി.എം.യു.പി സ്കൂളിൽ ഓപ്പൺ ജിം

തൊട്ടുമുക്കം: പഠനത്തിനൊപ്പം ആരോഗ്യകരമായ ജീവിതശൈലിക്കും പ്രാധാന്യം നൽകി തൊട്ടുമുക്കം ജി.എം യു.പി സ്കൂൾ പുതിയ മാതൃക സൃഷ്ടിക്കുന്നു. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെ ജനകീയ പദ്ധതിയുടെ ഭാഗമായി സ്കൂൾ അങ്കണത്തിൽ നിർമിച്ച അത്യാധുനിക ഓപ്പൺ ജിം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. കവിത ടീച്ചർ ഉദ്ഘാടനം ചെയ്തു.

വിദ്യാർത്ഥികളുടെ ശാരീരിക ക്ഷമതയും മാനസിക ഉല്ലാസവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓപ്പൺ ജിം ഒരുക്കിയിരിക്കുന്നത്. സ്കൂൾ സമയത്തിന് ശേഷം പ്രദേശവാസികൾക്കും ഉപയോഗിക്കാവുന്ന രീതിയിലാണ് സൗകര്യം ക്രമീകരിച്ചിരിക്കുന്നത്. വിദ്യാലയങ്ങളെ പഠനകേന്ദ്രങ്ങൾ മാത്രമല്ല, സമൂഹത്തിന്റെ ആരോഗ്യപരിപാലന കേന്ദ്രങ്ങളായും മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് പഞ്ചായത്ത് ഭരണസമിതി വ്യക്തമാക്കി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുജ ടോം അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ബി. ഷറീന സ്വാഗതം പറഞ്ഞു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. അഹമ്മദ് കുട്ടി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കസ്ന ഹമീദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം ധന്യ ടീച്ചർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഒ. അൻസു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.വി. നിയാസ്, സുഹാസ്, സന്തോഷ് സെബാസ്റ്റ്യൻ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ശിബു, പി.ടി.എ പ്രസിഡണ്ട് വൈ.പി. അഷ്റഫ് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

👆🏻For Advertisment here: 8137856944 (WhatsApp)

👆🏻For Advertisment here: 8137856944 (WhatsApp)