കൊടിയത്തൂർ: 19ൽ 13 സീറ്റുകൾ നേടി യുഡിഎഫ് ഭരണം നിലയർത്തിയ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ മുസ്ലിം ലീഗിലെ കവിത ടീച്ചർ പ്രസിഡന്റായി അധികാരമേറ്റു.
പഞ്ചായത്തിലെ കോൺഫറൻസ് ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ ഭരണാധികാരി താമരശ്ശേരി എംപ്ലോയ്മെന്റ് ഓഫീസർ അയോണ തോമസ് നടപടികൾ നിയന്ത്രിച്ചു.13 വോട്ടുകൾ നേടിയാണ് കവിത ടീച്ചർ പ്രസിഡന്റായത്.ഗ്രാമപഞ്ചായത്തിൽ ഇത്തവണ പ്രസിഡന്റ് പദവി എസ്സി സംവരണമായതിനാൽ നിർദ്ദേശകനോ പിന്താങ്ങാനോ ആളുകൾ വേണ്ടിയിരുന്നില്ല. കവിത ടീച്ചർ 13 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫിലെ സിസിന പ്രവീൺ ലാൽ അഞ്ചു വോട്ടുകൾ നേടി. യുഡിഎഫ് വിമതനായി വാർഡ് 11ൽ നിന്ന് വിജയിച്ച പി കുട്ടിസൻ ഇരു മുന്നണികളെയും പിന്തുണക്കാതെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. തുടർന്ന് യുഡിഎഫ് നേതാക്കൾ കവിത ടീച്ചറെ ഹരാർപ്പണവും നടത്തി.
കൊടിയത്തുറങ്ങാടിയിലേക്ക് വാർഡ് മെമ്പർമാരുടെയും നേതാക്കളുടെയും നേതൃത്വത്തിൽ ആഹ്ലാദ പ്രകടണം നടന്നു.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സിപി ജറി മുഹമ്മദ്, ഡിസി സെക്രട്ടറി സിജെ ആന്റണി, ശം സുദ്ധീൻ ചെറുവാടി, കെ ടി മൻസൂർ, കെ വി അബ്ദുറഹ്മാൻ, ബി ഷംലൂല തുടങ്ങിയവർ നേതൃത്വം നൽകി.
ഉച്ചക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സുജാടോം വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.
സുജാടോം 13 വോട്ടുകൾ നേടിയപ്പോൾ എതിർസ്ഥാനാർത്ഥി സിപിഎമമിലെ സി ഹരീഷ് അഞ്ചു വോട്ടുകൾ കരസ്ഥമാക്കി. കോൺഗ്രസ് വിമതൻ പി കുട്ടിസൻ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും വിട്ടുനിന്നു. സുജാഡോമിനെ അഹമ്മദ് കുട്ടി പൂളത്തോടി നിർദ്ദേശിച്ചപ്പോൾ ഹസീന പുതിയ വോട്ടിൽ പിന്താങ്ങി സി ഹരീഷിനെ സന്തോഷ് സെബാസ്യൻ നിർദ്ദേശിച്ചപ്പോൾ സുഹാസ് പിന്താങ്ങുകയായിരുന്നു
