Flash News

👆🏻 For Advertise Hear :+918137856944

ചേന്ദമംഗല്ലൂർ പുൽപറമ്പ് ജനകീയ ഫുട്ബോൾ ടൂർണമെന്റ്: ഇന്നത്തെ കളി


ചേന്ദമംഗല്ലൂർ:
ഫുട്ബോൾ ആവേശമുണർത്തി ചേന്ദമംഗല്ലൂർ പുൽപറമ്പ് ദർസി ഫ്ലഡ്‌ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന 'ജനകീയ ഫുട്ബോൾ ടൂർണമെന്റിൽ' ഇന്ന് (28-12-025 ) രണ്ട് യുദ്ധവീമാനങ്ങൾ ദർസിയുടെ വിരിമാറിൽ വന്നിറങ്ങുന്നു. ISL താരവും, ഈ കഴിഞ്ഞ SLK ടൂർണ്ണമെൻ്റിൽ മലപ്പുറം Fc യെ സെമിയിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഗനിയുടെ നേതൃത്വത്തിൽ അർദ്ധാവസരങ്ങൾ പോലും ഗോളാക്കി മാറ്റുന്ന മുൻ ഐ ലീഗ് താരം താഹിർ സമാനും, NESTO FC DUBA യുടെ ഗോൾ വല കാവൽക്കാരൻ ഷഹബാസും ബൂട്ട് കെട്ടി സ്വന്തം കാണികൾക്കു മുന്നിൽ തങ്ങളുടെ എല്ലാവിധ അടവുകളും പഴറ്റാൻ NYLY SILVER CALICUT സ്പോൺസർ ചെയ്യുന്ന  FC CHENNAMAGALLUR ഗ്രൗണ്ടിൻ്റെ ഒരു ഭാഗത്ത് സജ്ജരാകുമ്പോൾ

ഒരു വൻ പട ഒരുക്കി നൈജീരിയൻ മുൻ UNDER-17 ലോകകപ്പ് താരം,ടൗൺ ടീം അരീക്കോടിൻ്റെ മുന്നേറ്റ നിരയിലെ പുലികുട്ടി അബൂബക്കറിനേയും, മഹാരാഷ്ട്ര സന്തോഷ് ട്രോഫി ഗോൾ കീപ്പർ മിഥുനും, ടൗൺ ടീം അരീക്കോടിൻ്റെ ഗോളടിയന്ത്രം കുടുവും ബൂട്ട് കെട്ടി; ഒരു നാടിൻ്റെ മുഴുവൻ ആശീർവാദവും ഏറ്റുവാങ്ങി ദർസി മൈതാനം വിറപ്പിക്കുവാൻ കടന്നു വരുന്ന ABHILASH FC POVATTUPARAMBUഗ്രൗണ്ടിൻ്റെ മറു ഭാഗത്തും അണിനിരക്കുന്നു. 

കൃത്യം രാത്രി 8 മണിക്ക് തന്നെ കിക്കോഫ് നടക്കും.

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944