കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലേക്ക് മാർച്ച് നടത്തി അന്യായമായി സംഘം ചേർന്ന് പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന സിടിസി അബ്ദുള്ളയുടെ കയ്യും കാലും വെട്ടുമെന്ന് ഭീഷണിപ്പെടുത്തി പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൻ്റെ ഗേറ്റിൽ നാശനഷ്ടങ്ങൾ വരുത്തിയെന്നും പൊതുജനങ്ങൾക്ക് തടസ്സം സൃഷ്ടിച്ചുവെന്നും ആരോപിച്ച് സി.ടി.സി. അബ്ദുള്ള നൽകിയ പരാതിയിൽ മുക്കം പോലിസ് റജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ കോൺഗ്രസ്സ് നേതാക്കളായ സൂഫിയാൻ,കെ.ടി മൻസൂർ,ബഷീർ പുതിയോട്ടിൽ,കരീം പഴങ്കൽ,റഹ്മത്തുള്ള പരവരിയിൽ,അബു വളപ്പിൽ തോട്ടുമുക്കം എന്നിവരെയാണ് കുറ്റക്കാരല്ലന്ന് കണ്ട് താമരശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് ഷഹബാനു മുത്തു ടിടി വെറുതെ വിട്ടത്.
2019 ജൂലൈ 15ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
പഞ്ചായത്ത് പ്രസിഡൻറായിരുന്ന സി.ടി.സി. അബ്ദുള്ള, മെമ്പറായിരുന്ന കെ.പി. ചന്ദ്രൻ എന്നിവരെയും, അസിസ്റ്റൻ്റ് എഞ്ചിനിയർ അടക്കമുള്ള സാക്ഷികളെയും വിസ്തരിച്ച കോടതി,പ്രതികൾക്കെതിരെ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലന്ന് കണ്ടാണ് വെറുതെ വിട്ടത്.
5 വർഷം നീണ്ട വിചാരണ നടപടികൾക്കു ശേഷമാണ് കേസിൽ പ്രതികളെ വെറുതെ വിട്ടു കൊണ്ട് കോടതി വിധി പുറപ്പെടുവിച്ചത്.
മുഴുവൻ പ്രതികൾക്കും വേണ്ടി അഡ്വക്കറ്റ് സിടി അഹമ്മദ്ക്കുട്ടി കോടതിയിൽ ഹാജരായി വിചാരണ നടത്തി.
Tags:
KODIYATHUR
