ചെറുവാടി: ഖിലാഫത്ത് എഫ് സി സ്പോൺസർ ചെയ്ത വിന്നേറ്സ് എവറോളിംഗ് ട്രോഫിക്കും ചാലികുളത്തിൽ സി കെ മമ്മദ് സ്മാരക റണ്ണേഴ്സ് എവറോളിംഗ് ട്രോഫിക്കും വേണ്ടി ഷബീബ് & സാജിദ് സ്മാരക എട്ടാമത് തെനെങ്ങാപറമ്പ് പ്രീമിയർ ലീഗിൽ ലെജൻഡ് എഫ് സി ജേതാക്കളായി.
രണ്ട് ഗ്രൂപ്പുകളിലായി എട്ടു ടീമുകൾ മാറ്റുരച്ച ആവേശകരമായ ഫുട്ബോൾ മാമാങ്കത്തിലെ പുറായിൽ ബീരാൻ ഹാജി സ്മാരക സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ അൽ മട്ടാഞ്ചേരിയെ പരാജയപ്പെടുത്തിയാണ് ലെജൻഡ് എഫ് സി ജേതാക്കളായത്.
ഡി കമ്പനി, ഡ്രാഗൺ സ്റ്റാർ പെരുവാള, അൽ ഖിലാഫത്ത്, അൽ മട്ടാഞ്ചേരി, എബിൾ എഫ് സി, ലെജൻഡ് എഫ് സി, പരപ്പിൽ എഫ് സി,പാപ്പൻസ് എഫ് സി തുടങ്ങിയ ടീമുകളാണ് ഏറ്റുമുട്ടിയത്.
കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കവിത ടീച്ചർ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ഫഹീമ പുറായിൽ (ഏബിൾ ഇന്റർ നാഷ്ണൽ ഗ്രൂപ്പ്) മുഖ്യാതിഥി ആയി. വാർഡ് മെമ്പർ ശറഫുദ്ധീൻ ടിപി, ടി പൈക്കോ കമ്മിറ്റി ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു.

