ചേന്ദമംഗല്ലൂർ: ഫുട്ബോൾ ആവേശമുണർത്തി ചേന്ദമംഗല്ലൂർ പുൽപറമ്പ് ബറസി ഫ്ലഡ്‌ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന 'ജനകീയ ഫുട്ബോൾ ടൂർണമെന്റിലെ ഏഴാം സുദിനമായ ഇന്ന് (29-12-25) രണ്ട് വീരമ്മാർ പരസ്പരം പോരിനിറങ്ങുന്നു.
മുൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി താരം റാഷിയുടെ ക്യാപ്റ്റൻസിയിൽ,ദേവഗിരി കോളേജിൻ്റെ സ്പൈഡർമാൻ ഫാസിറും ബൂട്ടുകെട്ടി ഒരു അഖിലേന്ത്യൻ താരങ്ങളുമായി ദർസി മൈതാനം കീഴടക്കാൻ കുന്ദമംഗലത്തിൻ്റെ മണ്ണിൽ നിന്നും കടന്നു വരുന്ന KAASA RESTAURANT NEW BYPASS സ്പോൺസർ ചെയ്യുന്ന PFC KUNNAMAGALAM ഗ്രൗണ്ടിൻ്റെ ഒരു ഭാഗത്ത് അണിനിരക്കുമ്പോൾ,
മറു ഭാഗത്ത് അവരേയും കാത്ത് ഒരു സംഘം നിൽക്കുന്നുണ്ട്!!; അഖിലേന്ത്യൻ സെവൻസ് മൈതാനിയിൽ ഏറ്റവും കൂടുതൽ ആരാധകരെ സൃഷ്ടിച്ച കാവൽക്കാരൻ Kds കീഴിശ്ശേരിയുടെ സ്വന്തം ഒളിവർഖാൻ അൻഷിദിനെ ഗോൾ വലയം ഏൽപ്പിച്ചു കൊണ്ട്, ടൗൺ ടീം അരീക്കോടിൻ്റെ ഇടങ്കാലൻ ഗോളടിയന്ത്രം റിസാബുവും, KFC കാളികാവിൻ്റെ രാഹുലും ബുട്ടുകെട്ടി താമരശ്ശേരിയുടെ കളിമികവ് ദർസിയിലെ കാണികൾക്ക് മുന്നിൽ തകർത്താടാൻ VK ROOMS THAMARASHERY ഗ്രൗണ്ടിൻ്റെ മറു ഭാഗത്തും അണിനിരക്കുന്നു. കൃത്യം രാത്രി 8 മണിക്ക് തന്നെ കിക്കോഫ് നടക്കും.
