ഹൈദരബാദിൽ നടന്ന പാൻ ഇന്ത്യാ നീന്തൽ ചാമ്പ്യൻഷിപ്പിൽ രണ്ട് സ്വർണ്ണവും ഒരു വെള്ളിയും നേടി മികച്ച പ്രകടനം നടത്തിയ റഹ്മാൻ മുണ്ടോടനെ ശാന്ത പുരം സ്വിമ്മിങ്ങ് അക്കാദമി അനുമോദിച്ചു.
പട്ടിക്കാട് ചുങ്കം ലത്തീഫ് ജംഗ്ഷനിൽ നടന്ന പരിപാടിയിൽ ശാന്തപുരം യുവജന വേദി പ്രസിഡണ്ട് മുസ്ഥഫ മാസ്റ്റർ എം ഉപഹാരസമർപ്പണം നടത്തി ഷാൾ അണിയിച്ചു , എം എ ലത്തീഫ് , കെ. വിഷഫീഖ് ', അബ്ദുൽ ഗഫൂർ , കെ.സി അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു , ശാന്തപുരം സ്വിമ്മിങ്ങ് അക്കാദമിയുടെ ആരംഭകാല അംഗമാണ് കരുളായി സ്വദേശിയായ റഹ്മാൻ മുണ്ടോടൻ
