Flash News

👆🏻 For Advertise Hear :+918137856944

'എക്സലെൻഷ്യ' പ്രതിഭകളെ ആദരിച്ചു


ചേന്ദമംഗലൂർ :ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പ്രതിഭകളെ ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ പി.ടി. എ അനുമോദിച്ചു.
 354 കുട്ടികൾ പരീക്ഷ എഴുതിയതിൽ 42% ത്തോളം കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി  ജില്ലയിലെ തന്നെ മികച്ച വിജയം കൈവരിച്ച പ്രതിഭകളെയാണ് സ്കൂൾ പിടിഎ അവാർഡ് നൽകി അനുമോദിച്ചത്.
 ഹെഡ്മാസ്റ്റർ യു.പി മുഹമ്മദലി അധ്യക്ഷത വഹിച്ച പരിപാടി വാർഡ് കൗൺസിലർ സാറ കൂടാരം ഉദ്ഘാടനം ചെയ്തു.
 ചടങ്ങിൽ കൗൺസിലർമാരായ ഫാത്തിമ കൊടപ്പന, ഗഫൂർ മാസ്റ്റർ, റംല ഗഫൂർ, മധു മാസ്റ്റർ, മാധ്യമം മീഡിയവൺ ഗ്രൂപ്പ്‌ എഡിറ്റർ ഒ അബ്ദു റഹിമാൻ,  സ്കൂൾ മാനേജർ സുബൈർ കൊടപ്പന പിടിഎ പ്രസിഡണ്ട് അഡ്വക്കേറ്റ് ഉമർ പുതിയോട്ടിൽ, സ്കൂൾ പ്രിൻസിപ്പൽ ഇ. അബ്ദുറഷീദ്, സ്റ്റാഫ് സെക്രട്ടറി പി വി റഹ്മാബി എന്നിവർ ചടങ്ങിൽ സംസാരിച്ചു.



Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944