Flash News

👆🏻 For Advertise Hear :+918137856944

യോഗ ദിനം ആചരിച്ച് കുനിയിൽ പ്രഭാത് ക്ലബ്‌


കുനിയിൽ പ്രഭാത് ലൈബ്രറി യോഗ ക്ലബ്ബിൻ്റെ  ആഭിമുഖ്യത്തിൽ  യോഗ ദിനം ആചരിച്ചു ഗ്രാമപഞ്ചായത്ത് മെമ്പർ കെ വി റഫീഖ് ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. ലൈബ്രറി വൈസ് പ്രസിഡണ്ട് അബുവേങ്ങമണ്ണിൽ അധ്യക്ഷത വഹിച്ചു. ലൈബ്രറി പ്രസിഡൻറ്
 ടി കെ അബ്ദു ഷുക്കൂർ മാസ്റ്റർ, പി ടി ഹുസൈൻ അലി കരുവാടൻ എന്നിവർ ആശംസകൾ നേർന്നു. യോഗ അംഗങ്ങളായ കൃഷ്ണൻ പി, കെ ഇ അബ്ദുല്ല, ജയൻ, ഇസ്മായിൽ സി, കെ സി അബ്ദുസ്സലാം,കുഞ്ഞാലിക്കുട്ടി കെ ,കോളക്കോടൻ മുഹമ്മദ് ,അബ്ദുള്ള കെ ,എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു. യോഗ ട്രെയിനർ ബഷീർ കോളക്കോടൻ സ്വാഗതവും ലൈബ്രറി സെക്രട്ടറി അഷ്റഫ് മുനീർ കെ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944