കൊടിയത്തൂർ: പൊതു പരീക്ഷകളിലും കലാകായിക മേളകളിലും ഉന്നത വിജയം കരസ്ഥമാക്കിയ കുടുംബാംഗങ്ങളെ കടവത്ത് പീടിയേക്കൽ കുടുംബസമിതി ആദരിച്ചു.
ചടങ്ങിൽ കോഴിക്കോട് ഇഖ്റ ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. പി സി അൻവർ മുഖ്യാതിഥിയായി.മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുഹിമാൻ തിരുവനന്തപുരം ഗവ. എഞ്ചി കോളജ് മെക്കാനിക്കൽ വിഭാഗം മേധാവി പ്രൊഫ ഇ.അബ്ദുറഷീദ് എന്നിവർ ജേതാക്കൾക്കുള്ള മെഡലും ക്യാഷ് അവാർഡും സമ്മാനിച്ചു.കുടുംബസമിതി പ്രസിഡണ്ട് ടി.കെ അബൂബക്കർ അധ്യക്ഷത വഹിച്ചു.
പി. അബ്ദുൽ അസീസ്, ടി.കെ അഹമ്മദ് കുട്ടി,ടി.ടി മുഹമ്മദ്അബ്ദുറഹിമാൻ,പി. മുഹമദ്,ടി.കെ ലൈസ് അനാർക്ക്,അഡ്വ ഉമർ പുതിയോട്ടിൽ കെ.മുഹമ്മദ് മാസ്റ്റർ,സുഹാസ് ലാംഡ,റിയാസ് തോട്ടത്തിൽ,അഡ്വ.മാസിൻ മുഹമ്മദ് ഇബ്രാഹിം ബിൻ ഉമർ എന്നിവർ സംസാരിച്ചു.
എം നസീമിൻ്റെ നേതൃത്വത്തിൽ രസതന്ത്ര അൽഭുതങ്ങളുടെ എക്സ്പരിമെൻ്റൽ ഷോയും അരങ്ങേറി.
ഡിസം 29 ന് നടക്കുന്ന കുടുബമേളയുടെ ലോഗോ ചടങ്ങിൽ പ്രകാശനം ചെയ്തു.

