കൂളിമാട് : മനസ്സകം പുത്തനാക്കുന്നതാണ് പുസ്തകമെന്ന് ഗ്രന്ഥകാരൻ ബന്ന ചേന്ദമംഗല്ലൂർ പറഞ്ഞു. എളുപ്പ വായന വഴി നവ ലോകം സൃഷ്ടിക്കണമെന്നു അദ്ദേഹം ഉപദേശിച്ചു. ക്രസ്റ്റ് കൂളിമാടിൻ്റെ ദ്വൈവാര വായനോത്സവ സമാപന ചടങ്ങിൽ പുതിയ കാലത്തെ എളുപ്പ വായനകൾ എന്ന വിഷയത്തിൽ കുട്ടികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. കഥാശ്വാസം എന്ന തൻ്റെ കൃതി അദ്ദേഹം ക്രസ്റ്റിന് സമർപ്പിച്ചു. വർക്കിംഗ് ചെയർമാൻ കെ.ടി. നാസറിൻ്റെ അധ്യക്ഷതയിൽ മഹല്ല് കമ്മിറ്റി പ്രസിഡണ്ട് കെ.എ. ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ടീം ടാലൻ്റ് രണ്ടാം ബാച്ച് ഉദ്ഘാടനം എ.ടി. യൂസുഫ് മാസ്റ്റർ നിർവ്വഹിച്ചു. ബന്ന ചേന്ദമംഗല്ലൂരിനും യൂസുഫ് മാസ്റ്റർക്കും ക്രസ്റ്റ് വക ഉപഹാരസമർപ്പണവും ചടങ്ങിൽ നടന്നു. ഖത്വീബ് ശരീഫ് ഹുസൈൻ ഹുദവി, മഹല്ല് കമ്മിറ്റി ജ : സെക്രട്ടരി കെ. വീരാൻകുട്ടി ഹാജി, ക്രസ്റ്റ് കൺവീനർ അയ്യൂബ് കൂളിമാട് , ടി.വി.ഷാഫി മാസ്റ്റർ, കെ.പി.എം. ബശീർ , കെ. മുജീബ്, കെ.കെ. ഫൈസൽ,ഇ.കുഞ്ഞോയി സംസാരിച്ചു.