Flash News

👆🏻 For Advertise Hear :+918137856944

നാട്ടറിവിന്റെ നേർകാഴ്ചയിൽ കൊച്ചു കൂട്ടുകാർ


സൗത്ത് കൊടിയത്തൂർ :പോയ കാലത്തിൻറെ 
ഗ്രാമപച്ചപ്പിൻ്റെ നിത്യ കാഴ്ചയായിരുന്ന , കാളപ്പൂട്ടിൻ്റെയും,
കൃഷിയറിവിൻ്റെയും
കൗതുകാഴ്ചകളിൽ  സ്വയം മറന്ന് സൗത്ത് കൊടിയത്തൂർ എ യു പി സ്കൂൾ കൂട്ടുകാർ. കലങ്ങിമറിഞ്ഞ വയൽ വെള്ളത്തിലൂടെ കാളയോട്ടത്തിൻ്റെ സുന്ദരമായ കാഴ്ച കണ്ട് അവർ അതിശയം കൊണ്ടു. കൃഷിക്കായി
 പാടമൊരുക്കാൻ കാളകളെയും മൂരികളേയും ഒക്കെ ഉപയോഗിച്ച് നിലമുഴുന്നതിൻ്റെയും, ഊർച്ച നടത്തുന്ന തിൻ്റെയും, കാളപ്പൂട്ട് മത്സര ങ്ങളുടേയുമൊക്കെ നാട്ടറിവുകൾ പഴയ കർഷകരിൽ നിന്നും കാളപ്പൂട്ട് പ്രേമികളിൽ നിന്നും നേരിൽ കേട്ടപ്പോൾ ഏറെ പുതിയ നാട്ടറിവുകളാണ് അവർക്ക് പകർന്ന് കിട്ടിയത്. ഒഴുപാറക്കൽ അദ്ര, കുട്ടിത്തനിയൻ,മരക്കാർ, നിയാസ് തുടങ്ങിയവർ കുട്ടികളുമായി സംവദിച്ചു. പ്രധാനാധ്യാപിക എ കെ ഖദീജ, പി സി മുജീബ് റഹ്മാൻ , മജീദ് പൂത്തൊടി,
വി വസീത, സി.ടി ശബാന, ഹൃതിക്,പി.പി ജാഷിദ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944