കുനിയിൽ: പ്രഭാത് ലൈബ്രറി സീനിയർ സിറ്റിസൺ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ മുതിർന്നവർക്കായി സ്നേഹ യാത്ര സംഘടിപ്പിച്ചു.
ജീവിതസായാഹ്നം സന്തോഷകരമാക്കുന്നതിനും സൗഹൃദങ്ങൾ ഊട്ടി ഉറപ്പിച്ചും വേണ്ടി പാടിയും പറഞ്ഞും യാത്ര ആനന്ദകരമാക്കി. വർണ്ണ വിസ്മയമായ അമ്പലവയൽ പൂപ്പൊലി, കാരാപ്പുഴ ഡാം,ദുരന്തം നോവായി മാറിയ ശേഷിപ്പുകൾ പേറുന്ന മുണ്ടക്കൈ ചൂരൽമല തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു.സീനിയർ സിറ്റിസൺ ഭാരവാഹികൾ ആയ അബു വേങ്ങമണ്ണിൽ, കെ കുഞ്ഞാലികുട്ടി, പി ഗോപാലൻ, രാമൻ കണ്ണമ്പള്ളി തുടങ്ങിയവർ യാത്രക്ക് നേതൃത്വം നൽകി
കമ്മറ്റി ഭാരവാഹികൾ ആയ ടി.കെ അബ്ദുൽ ഷുക്കൂർ, അഷ്‌റഫ് മുനീർ എന്നിവർ യാത്രയെ അനുഗമിച്ചു. ടൂർ കൺവീനർ ഷൌക്കത്ത് മാസ്റ്റർ, ജറീന കാരാട്ടിൽ, ബഷീർ പിച്ചമണ്ണിൽ,ഷിഹാബുദീൻ കെ തുടങ്ങിയവർ പാട്ട് കച്ചേരി നയിച്ചു. മറക്കാത്ത കുറേ അനുഭവങ്ങൾക്ക് സാക്ഷിയായി ഒരു പകൽ ചിലവഴിച്ച സന്തോഷം പങ്ക് വെച്ചാണ് എല്ലാവരും തിരികെ വീടുകളിലേക്ക് പോയത്.
